കോവിഡ് നിയമങ്ങൾ കർശനമാക്കി കൂടുതൽ രാജ്യങ്ങള്‍
സന്ദർശകരിൽ കോവിഡ് പരിശോധന പ്രഖ്യാപിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് സ്പെയിൻ
ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ കർശനമാക്കി കൂടുതൽ രാജ്യങ്ങള്‍ . ചൈനയിൽ നിന്നുളഅള യാത്രക്കാരിൽ കോവിഡ് പരിശോധന നടത്തുമെന്നും രാജ്യങ്ങൾ പ്രഖ്യാപിച്ചു . സ്പെയിൻ,ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ഇത്തരത്തിൽ പരിശോധന പ്രഖ്യാപിച്ചത് . സന്ദർശകരിൽ കോവിഡ് പരിശോധന പ്രഖ്യാപിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് സ്പെയിൻ . യുഎസ്,ഇന്ത്യ,ഇറ്റലി എന്നിവയ്ക്ക് പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ കോവിഡ് നിയമങ്ങൾ കർശനമാക്കുന്നത്.
പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് പരിശോധനകൾ ഒഴിവാക്കാം . എന്നാൽ സ്പെയിനിൽ ചില ചൈനീസ് വാക്സിനുകൾ അംഗീകരിക്കില്ല . ചൈനയിൽ നിന്ന് യുകെയിൽ പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ് .ചൈനയിൽ നിന്നുള്ള യാത്രക്കാർ ദക്ഷിണ കൊറിയയിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് നെഗറ്റീവ് പിസിആർ അല്ലെങ്കിൽ ആൻറിജൻ ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണമെന്ന് ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി പറഞ്ഞു . കൂടാതെ ദക്ഷിണ കൊറിയയിൽ എത്തി ആദ്യ ദിവസം തന്നെ പിസിആർ ടെസ്റ്റിന് വിധേയരാകണം . അതേസമയം പരിശോധനാ ഫലം നെഗറ്റീവായില്ലെങ്കിൽ ചൈനയിൽ നിന്നുള്ള ആളുകളെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്ന് വിദേശ വിമാനക്കമ്പനികളോട് ഇസ്രയേൽ ഉത്തരവിട്ടു .
കൂടാതെ ചൈനയിലുള്ള സ്വന്തം പൗരന്മാരോട് അനാവശ്യ യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു . എല്ലാ രാജ്യങ്ങളിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടില്ല . ജർമ്മനി,ഓസ്ട്രേലിയ,ഫ്രാൻസ്,പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ ഇതുവരെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...