ഇന്ത്യ-ചൈന വിഷയം കടുക്കുന്നു.  വിഷയത്തിൽ ചൈനയെ സഹായിക്കാൻ പാക്കിസ്ഥാനും അവരുടെ ഭീകര സംഘടനകളും കൈകോർക്കുന്നുവെന്ന് റിപ്പോർട്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പാക് അധീന മേഖയായ ഗിൽജിത് ബാൾട്ടിസ്ഥാനിലേക്ക് പാക്കിസ്ഥാൻ കൂടുതൽ സൈനികരെ വിന്യസിച്ചുവെന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ പാക്കിസ്ഥാനിലെ അൽ ബാദർ എന്ന ഭീകര സംഘടനയുമായി ചൈന ചർച്ച നടത്തിയെന്നും അതുവഴി കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നുവെന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ട്.   ഇന്ത്യക്കെതിരെ രണ്ടുരീതിയിലുള്ള പോർമുഖം തുറക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാന്റെത്.  ഇന്ത്യൻ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തിൽ നിരവധി തവണ യോഗ ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്.  


Also read: കണ്ടാൽ ദോശ.. പക്ഷേ സംഗതി ദോശയല്ല വ്യാഴമാണ്..!! 


ആക്രമണ പദ്ധതിയുമായി നിരവധി പാക് തീവ്രവാദികൾ  ഒളിവിൽ കഴിയുന്നുണ്ടെന്നാണ് വിവരം ലഭിക്കുന്നത്.  ജമ്മു കശ്മീരിൽ  സൈന്യത്തിനെതിരെ തുടർച്ചയായി ആക്രമനങ്ങൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്.    പാക് ചാരസംഘടനയായ ഐഎസുമായി  ചൈനീസ് സൈന്യവും തമ്മിൽ രഹസ്യ ചർച്ചകൾ നടന്നതായിട്ടാണ് സൂചന.


Also read: ഇന്ത്യയിൽ കോറോണ പടർത്താൻ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്ത് ഐഎസ്


വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയ്ക്ക് സമീപം കിഴക്കൻ ലഡാക്കിനടുത്തേയ്ക്ക് പാക്കിസ്ഥാൻ ഏകദേശം ഇരുപതിനായിരം സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്.  ചൈന പാക്കിസ്ഥാനുമായി ചേർന്ന് ഇന്ത്യയോട് പൊരുതാനുള്ള ശ്രമത്തിലാണെന്നാണ് സൂചന.