China Flood : ചൈനയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 12 പേർ മരിച്ചു; 1,00,000 പേരെ മാറ്റി പാർപ്പിച്ചു
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും, റോഡുകൾ നന്നാക്കാനും, വെള്ളം കയറിയ ഗ്യാസ് സ്റ്റേഷനുകളിൽ നിന്ന് വെള്ളം മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
Zhengzhou : ലോകത്തെ ഏറ്റവും വലിയ ഐ ഫോൺ കേന്ദ്രം സ്ഥിതി ചെയ്യുന്ന ചൈനയിലെ നഗരത്തിൽ പ്രളയം. കനത്ത മഴയെ തുടർന്നാണ് പ്രദേശത്ത് വെള്ളപൊക്കം ഉണ്ടായത്. ഇതിനെ തുടർന്ന് 1,00,000 പേരെ മാറ്റി പാർപ്പിച്ചു. മാത്രമല്ല 12 പേർ മരണപ്പെടുകയും ചെയ്‌തു. രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്.
രക്ഷാപ്രവർത്തകരും ഉദ്യോഗസ്ഥരും ഡാമുകളിൽ വെള്ളം നിരയാതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കൂടാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും, റോഡുകൾ നന്നാക്കാനും, വെള്ളം കയറിയ ഗ്യാസ് സ്റ്റേഷനുകളിൽ നിന്ന് വെള്ളം മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
മധ്യ പ്രവിശ്യയായ ഹെനാനിലെ ഷെങ്‌ഷോ നഗരത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പ്രസിഡന്റ് സിൻ ജിൻപിംഗ് ഉടൻ തന്നെ രക്ഷപ്രവർത്തനങ്ങൾ എത്തിക്കണമെന്നും, നഗരം വൻ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നതെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ALSO READ: Oregon കാട്ടുതീ ശക്തിപ്രാപിക്കുന്നു; രണ്ടായിരത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്
കഴിഞ്ഞ 8 മാസങ്ങളിൽ ലഭിച്ചതിനേക്കാൾ കൂടുതൽ മഴയാണ് ചൊവ്വാഴ്ച നഗരത്തിൽ ലഭിച്ചത്. കാലാവസ്ഥ വ്യതിയാനം മൂലമാണ് ഇത്തരത്തിൽ മഴയുണ്ടാകാൻ കാരണമെന്നാണ് വിദഗ്തർ പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ രൂക്ഷമായ ഒരു ഉദാഹരണമാണ് ഇതെന്നും വിദഗ്ദ്ധർ പറയുന്നു.
ALSO READ: Europe Flood: ജർമ്മനിയിലും ബെൽജിയത്തിലും നാശംവിതച്ച് പ്രളയം; മരണം 180 കടന്നു
കഴിഞ്ഞ മാസങ്ങളിലായി അമേരിക്കയിൽ കാനഡയിലും ഉഷ്ണ തരംഗം ഉണ്ടായിരുന്നു. അതെ സമയം തന്നെ യൂറോപ്പിലും ഇന്ത്യയിലും വൻ തോതിൽ പ്രളയവും ഉണ്ടായിരുന്നു. അത് പോലെ തന്നെ സൈബീരിയയിൽ കാട്ട്തീ പടർന്ന് പിടിച്ചതും ആഫ്രിക്കയിലും ബ്രസീലിലും കനത്ത വരൾച്ച ഉണ്ടായതും കാലാവസ്ഥ വ്യതിയാനത്തിന്റെ ഉദാഹരണങ്ങൾ ആണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA