ബീജിങ്: ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ടുകൾ. പ്രതിദിനം 10 ലക്ഷത്തോളം കോവിഡ് കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അയ്യായിരത്തോളം മരണങ്ങളും കോവിഡ് ബാധ മൂലം പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നത് സ്ഥിതി കൂടുതൽ വഷളാക്കും. നിലവിലെ ഈ തരംഗം തുടർന്നാൽ ജനുവരിയിൽ പ്രതിദിന കേസുകളുടെ നിരക്ക് 3.7 ദശലക്ഷമായി ഉയർന്നേക്കാമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള എയർഫിനിറ്റി ലിമിറ്റഡ് വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തിന്റെ പുതിയ തരം​ഗം ഉണ്ടാകാനും അത് മാർച്ചിൽ പ്രതിദിന നിരക്ക് 4.2 ദശലക്ഷമായി ഉയർത്താനും സാധ്യതയുണ്ട്.


ALSO READ: Kerala Covid Update: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം,രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്തും


ബുധനാഴ്ച 2,966 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ ആദ്യം മുതൽ 10 ൽ താഴെ കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ശ്മശാനങ്ങളിൽ അവയുടെ ശേഷിയേക്കാൾ കൂടുതൽ മൃതദേഹങ്ങൾ ദിവസവും എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ചൈന മാസ്-ടെസ്റ്റിംഗ് ബൂത്തുകളുടെ ശൃംഖല അടയ്ക്കുകയും പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ ദൈനംദിന കണക്കിൽ ഉൾപ്പെടുത്താതിരിക്കുന്നതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഫലങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലാത്ത റാപ്പിഡ് ടെസ്റ്റുകൾക്കാണ് പ്രാധാന്യം നൽകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.