ചൈനയുടെ തിയാങോങ്–2 ബഹിരാകാശ പരീക്ഷണ നിലയത്തിലേക്ക് രണ്ടു ശാസ്ത്രജ്ഞരെ അയച്ചു
ബെയ്ജിംഗ്: ചൈനയുടെ തിയാങോങ്–2 ബഹിരാകാശ പരീക്ഷണ നിലയത്തിലേക്ക് രണ്ടു യാത്രികരുമായുള്ള പേടകം വിക്ഷേപിച്ചു. ഷിന്‍സോ 11 എന്ന പേടകത്തിലാണ് ഇരുവരും ബഹിരാകാശത്തേക്ക് കുതിച്ചത്.
വടക്കന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍നിന്നും പ്രാദേശിക സമയം രാവിലെ 7.30 നായിരുന്നു വിക്ഷേപണം. 2022 ഓടെ ബഹിരാകാശത്ത് മനുഷ്യവാസമുള്ള സ്ഥിര സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷകരെ അയച്ചിരിക്കുന്നതെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.
തിയാന്‍ഗോങ്-2 എന്ന പരീക്ഷണ നിലയത്തിലാണ് ഇവര്‍ 30 ദിവസം ചെലവഴിക്കുക. ഷെന്‍സൂ -11 ബഹിരാകാശ വാഹനം അടുത്ത ദിവസം തിരിച്ചത്തെും. 2013 ല്‍ മൂന്ന് ചൈനീസ് ഗവേഷകര്‍ 15 ദിവസം ടിയാന്‍ഗോങ് 1 സ്‌പേസ് ലബോറട്ടറിയില്‍ ചെലവഴിച്ചിരുന്നു.