ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഗുരുതരരോഗം ബാധിച്ച് ചികിത്സയിലാണെന്ന് റിപ്പോർട്ട്. സെറിബ്രൽ അന്യൂറിസം എന്ന രോഗമാണ് ഷി ജിൻപിങിനെന്നും കഴിഞ്ഞ വർഷം അവസാനം മുതൽ അദ്ദേഹം ചികിത്സയിലാണെന്നുമാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

രക്തക്കുഴലുകൾ ചുരുങ്ങുകയും മയപ്പെടുകയും ചെയ്യുന്ന ഗുരുതര രോഗമാണ് സെറിബ്രൽ അന്യൂറിസം. പ്രസിഡന്റിന് രോഗമുള്ളതായി ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശസ്ത്രക്രിയയിലൂടെ മാത്രമേ രോഗം ഭേദമാവുകയുള്ളൂവെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ ശസ്ത്രക്രിയയ്ക്ക് വിദേയനാകാൻ ഷി ജിൻ പിംഗ് സമ്മതിച്ചിട്ടില്ല. പകരം പരമ്പരാഗത ചൈനീസ് മരുന്നുകൾ ഉപയോഗിച്ച് ചികിത്സ തുടരുകയാണെന്നാണ് റിപ്പോർട്ട് .


കൊറോണ മഹാമാരി രൂക്ഷമായതിനുശേഷം ഷി ജിൻപിങ് അന്താരാഷ്‌ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ ഉയർത്തിയിരുന്നു.2020ൽ ഷെൻഷെനിൽ നടന്ന ഒരു പൊതു പ്രസംഗത്തിൽ ഷി വളരെ ക്ഷീണിതനായി കാണപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചുമച്ചുകൊണ്ട് സംസാരിക്കുന്ന ഷി ജിൻപിങ് രോഗബാധിതനാണെന്ന് നിരവധി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.