ബെയ്ജിംങ്:ഏതെങ്കിലും ഒരു പ്രത്യേക ഭീഷണിയെ പറ്റി പരാമര്‍ശിക്കാതെ ചൈനീസ്‌ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക്‌ സജ്ജരായിരിക്കാന്‍ പ്രസിഡന്‍റ് ഷി ജിന്‍ പിങ് നിര്‍ദ്ദേശം നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും മോശപെട്ട സാഹചര്യത്തെ മുന്നില്‍ കണ്ട് രാജ്യത്തിന്‍റെ പരമാധികാരം ദൃഡനിശ്ചയത്തോടെ സംരക്ഷിക്കണമെന്നാണ് ഷി ജിന്‍ പിങ് സൈന്യത്തിന് നല്‍കിയ നിര്‍ദ്ദേശം.


ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ ഈ നിര്‍ദേശത്തിന് ഏറെ പ്രാധാന്യം ഉണ്ട്.


ചൈനീസ്‌ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി,പീപ്പിള്‍സ് ആംഡ് പോലീസ് ഫോഴ്സ് 
എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ പ്ലീനറി മീറ്റിങ്ങിലാണ്‌ പ്രസിഡന്‍റ് ഷി ജിന്‍ പിങ് യുദ്ധ സജ്ജരാകാന്‍ ആഹ്വാനം ചെയ്തത്.


സങ്കീര്‍ണ്ണമായ എല്ലാ സാഹചര്യങ്ങളും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യുകയും ദേശീയ പരമാധികാരവും സുരക്ഷയും വികസന താല്‍പ്പര്യങ്ങളും 
എന്നിവ ദൃഡനിശ്ചയാത്തോടെ സംരക്ഷിക്കണം എന്നും ഷി ജിന്‍ പിങ് ആഹ്വാനം ചെയ്തു.


കൊറോണ വൈറസ്‌ വ്യാപനത്തെ തുടര്‍ന്ന് ചൈന അന്താരാഷ്‌ട്ര സമൂഹത്തില്‍ ഒറ്റപെട്ട അവസ്ഥയിലാണ്,


Also Read:ഇന്ത്യ നീക്കം കടുപ്പിച്ചു;വൈകാരികതയെ കൂട്ട് പിടിച്ച് നേപ്പാള്‍!


ചൈനയിലെ വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം എന്ന് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു,
അമേരിക്കയാകട്ടെ കൊറോണ വൈറസ്‌ വ്യപനവുമായി ബന്ധപെട്ട് ചൈന എന്തൊക്കയോ മറയ്ക്കുകയാണെന്ന് ആരോപിച്ചിരുന്നു.


അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷ സമാനമായ അന്തരീക്ഷം മറ്റൊരു ശീത യുദ്ധത്തിന്‍റെ വക്കില്‍ എത്തി നില്‍ക്കുകയാണ്.
അതേസമയം ഇന്ത്യയും ചൈനയും തമ്മിലും അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുകയാണ്.


Also Read:വിട്ട് വീഴ്ച്ച വേണ്ടെന്ന് പ്രധാനമന്ത്രി;ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേനാ വിന്യാസം!


അതുകൊണ്ട് തന്നെ ചൈനീസ്‌ പ്രസിഡന്‍റ് ഷി ജിന്‍ പിങ്  സൈന്യത്തോട് നടത്തിയ ആഹ്വാനത്തെ ലോകരാഷ്ട്രങ്ങള്‍ അതീവ ഗൗരവത്തോടെയാണ് നോക്കികാണുന്നത്.