Seawater Rice : ഇനി ഉപ്പ് വെള്ളത്തിലും നെൽ കൃഷി ചെയ്യാം; പുതിയ മാർഗം കണ്ടെത്തി ചൈന
ലോകത്ത് കടൽ നിരപ്പ് തന്നെ വൻ തോതിൽ ഉയരുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ ഈ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിക്കുന്നത്.
Beijing : ലോകത്തിന്റെ പട്ടിണി മാറ്റാൻ പോലും സഹായിക്കാവുന്ന പുതിയ കണ്ട്പിടുത്തവുമായി ചൈന. ഉപ്പ് വെള്ളത്തിൽ കൃഷി ചെയ്യാവുന്ന നെല്ലാണ് ചൈനയാണ് ഇപ്പോൾ ഉത്‌പാദിച്ചിരിക്കുന്നത്. ലോകത്ത് കടൽ നിരപ്പ് തന്നെ വൻ തോതിൽ ഉയരുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ ഈ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിക്കുന്നത്.
സീവാട്ടർ റൈസ് എന്നാണ് പുതിയതായി കണ്ടെത്തിയ നെല്ല് അറിയപ്പെടുന്നത്. കടലിന് അരികിലുള്ള ഉപ്പ് കലർന്ന മണ്ണിൽ കൃഷി ചെയ്യപ്പെടുന്നത് കൊണ്ടാണ് ഇതിന് ഈ നാമം ലഭിച്ചത്. ഉപ്പിനോട്, ആൽക്കലൈനിനോടും ഏറ്റവും കൂടുതൽ പ്രതിരോധം ഉണ്ടായിരുന്ന നെൽവിത്തുകളുടെ ജീനിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയാണ് പുതിയ തരം നെൽവിത്തുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ALSO READ: വിഷാദം...ഉത്കണ്ഠ...കോവിഡ് ബാധിച്ചവരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയെന്ന് പഠനങ്ങൾ
ചൈനയിലെ ജിംഗയിലുള്ള ടിയാൻജിൻ പ്രദേശത്താണ് ഈ നെൽ വിത്തുകൾ ആദ്യമായി കൃഷി ചെയ്തത്. കഴിഞ്ഞ വര്ഷം മാത്രം ഇവിടത്തെ ഒരു ഏക്കർ സ്ഥലത്ത് നിന്നും 4.6 മെട്രിക്ക് ടൺ നെൽ കർഷകർ ഉത്പാദിപ്പിച്ചു. ചൈനയിൽ സാധാരണ നെൽ വിത്തുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന അരിയേക്കാൾ മുകളിലാണ് ഈ കണക്ക്.
ALSO READ: Fire accident | ശതകോടികളുടെ ആഡംബര കാറുകൾ; നടുക്കടലിൽ കപ്പലിന് തീപിടിച്ചു
ആഗോള താപനത്തിന്റെയും ചൈനയ്ക്ക് ആഗോള തലത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളുടെയും സാഹചര്യത്തിൽ ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാണ് ചൈന പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ലോക ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് ഭാഗം ആൾക്കാരും ചൈനയിലാണ് ഉള്ളത്. ജനസംഖ്യ കൂടുതലും, കൃഷി യോഗ്യമായ സ്ഥലങ്ങൾ കുറവും എന്നതാണ് ചൈന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകത്തിലെ കൃഷിയോഗ്യമായ സ്ഥലങ്ങളിൽ 10 ശതമാനം മാത്രമാണ് ചൈനയിൽ ഉള്ളത്.
ചൈനയിലെ അരി ഭക്ഷണം കഴിക്കുന്ന ആളുകളുടെ എണ്ണവും കൂടി വരികെയാണ്. ഇതും വെല്ലുവിളിയായി മാറിയിരുന്നു. ഇതിനാണ് ഇപ്പോൾ ചൈന പരിഹാരവുമായി എത്തിയിരിക്കുന്നത്. ഉപ്പ് വെള്ളം നിറഞ്ഞ പ്രദേശത്ത് കൃഷി ചെയ്യാൻ സാധിക്കുന്ന നെൽ വിത്തുകളെ കുറിച്ച് ചൈന പഠനം നടത്താൻ ആരംഭിച്ചത് 1950 കളിലാണ്. എന്നാൽ യുവാൻ ലോംഗ്പിംഗ് കാർഷിക വിദഗ്ദ്ധൻ 2012 ൽ പഠനം നടത്താൻ ആരംഭിച്ചതോടെയാണ് സീവാട്ടർ റൈസ് എന്ന വാക്ക് ലോകശ്രദ്ധ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...