വെല്ലിങ്ടൺ: ജസിന്ത ആർഡേൻ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ ക്രിസ് ഹിപ്കിൻസ് ന്യൂസിലന്റിന്റെ പുതിയ പ്രധാനമന്ത്രിയാകും. ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു  ക്രിസ് ഹിപ്കിൻസ്. ജസിന്ത ആർഡേണിന്റെ അപ്രതീക്ഷിത രാജിയുടെ പശ്ചാത്തലത്തിലാണ് ക്രിസ് ഹിപ്കിൻസ് പ്രധാനമന്ത്രിയാകുന്നത്. 2008ലാണ് ക്രിസ് ആദ്യമായി ന്യൂസിലൻഡ് പാർലമെന്റിലെത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2020 നവംബറിൽ കൊവിഡ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടത് നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ് ആയിരുന്നു. എന്നാൽ, മുഖ്യ എതിരാളിയായ കൺസർവേറ്റീവ് നാഷണൽ പാർട്ടിയെക്കാൾ പിന്നിലാണ് ലേബർ എന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. ലേബർ പാർട്ടി സമ്പദ്‌വ്യവസ്ഥയെ നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പിൽ അദ്ദേഹം നേരിടുന്ന വലിയ വെല്ലുവിളി.


ALSO READ: Jacinda Ardern: ആ 'കടുത്ത തീരുമാനത്തിന്' പിന്നിൽ... പ്രധാനമന്ത്രിപദം ഒഴിയാൻ ജസീന്ത ആർഡേൻ


കഴിഞ്ഞ ദിവസമാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി സ്ഥാനം അടുത്തമാസം രാജിവെക്കുമെന്ന് ജസീന്ത ആർഡേൻ പ്രഖ്യാപിച്ചത്. അടുത്തമാസം ഏഴിന് ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പാര്‍ട്ടിയുടെ വാര്‍ഷിയോഗത്തിലാണ് ജസീന്ത രാജി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് 10 മാസം ശേഷിക്കെയാണ് രാജിവയ്ക്കാനുള്ള തീരുമാനം. അടുത്ത മാസം പ്രധാനമന്ത്രിപദത്തിന്റെ കാലാവധി ജസീന്തയ്ക്ക് അവസാനിക്കുമെങ്കിലും പിന്നീട് എംപിയായി തുടരേണ്ടതായിരുന്നു.


ഈ അവസരത്തിലാണ് അപ്രതീക്ഷിതമായി ജസീന്ത ആർഡേൻ രാജിപ്രഖ്യാപനം അറിയിച്ചിരിക്കുന്നത്. 2017-ൽ 37-ാം വയസ്സിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രതലവനായി ആർഡേൻ മാറി. കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചർച്ചിലെയും വൈറ്റ് ഐലന്റിലെയും രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം ഉൾപ്പെടെയുള്ള വലിയ ദുരന്തങ്ങളുടെ സമയത്തും ന്യൂസിലൻഡിനെ നയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.