വീട്ടിലെ പ്രാർഥന മുറിയിൽ ഉ​ഗ്രവിഷമുള്ള മൂർഖൻ പാമ്പ്. സ്പിറ്റിങ് കോബ്ര വിഭാ​ഗത്തിൽപ്പെടുന്ന പാമ്പാണ് പ്രാർഥനാ മുറിയിൽ കയറിയത്. മുറിയിലുള്ള ഒരു മാളത്തിലേക്ക് കയറിപ്പോയ പാമ്പിനെ ഭിത്തി തകർത്താണ് പിടികൂടിയത്. സൗത്ത് ആഫ്രിക്കയിലെ റിസർവോയർ ഹിൽസിലെ ഒരു വീട്ടിലാണ് പാമ്പിനെ കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടിത്തക്കാരനായ നിക്ക് ഇവാൻസ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. നിക്ക് ഇവാൻസ് പാമ്പിനെ പുറത്തെടുക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ‌താൻ അവിടെയെത്തിയപ്പോൾ ഭിത്തിയിലുള്ള ദ്വാരത്തിൽ ഫോൺ വച്ച് വീഡിയോ ഓൺ ചെയ്ത് വച്ചെന്ന് നിക്ക് ഇവാൻസ് പറയുന്നു.


ALSO READ: Viral video: നിരവധി തവണ കടിയേറ്റിട്ടും പാമ്പിനെ വിടാതെ യുവതി; വീഡിയോ വൈറൽ


മൂർഖൻ പാമ്പുകൾ പ്രകോപിതരാകുമ്പോൾ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഇത് പകർത്താനായാണ് വീഡിയോ എടുത്തത്. പാമ്പിനെ പുറത്തെത്തിക്കുക ദുഷ്കരമായിരുന്നു. തുടർന്ന് വീടിന്റെ ഭിത്തി തകർത്താണ്  പാമ്പിനെ പിടിച്ചതെന്ന് നിക്ക് ഇവാൻസ് പറയുന്നു.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.