മെഡെലിൻ: കൊളംബിയയിൽ വിമാനം തകർന്നുവീണ് എട്ട് പേർ മരിച്ചു. മെഡെലിനിലാണ് സംഭവം. ചോക്കോയിലെ പടിഞ്ഞാറൻ ഡിപ്പാർട്ട്‌മെന്റിലേക്ക് പോകുകയായിരുന്നു ഡബിൾ എഞ്ചിൻ പൈപ്പർ പിഎ-31 വിമാനമാണ് തകർന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒലയ ഹെരേര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷമാണ് വിമാനം തകർന്നത്. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.ടേക്ക്ഓഫിനിടെ വിമാനത്തിന് എഞ്ചിൻ തകരാർ സംഭവിച്ചതായി മെഡെലിൻ മേയർ ഡാനിയൽ ക്വിന്റേറോ പ്രസ്താവനയിൽ പറഞ്ഞു. "നിർഭാഗ്യവശാൽ, പൈലറ്റിന് വിമാനം നിയന്ത്രിക്കാൻ കഴിഞ്ഞില്ല- ക്വിന്റേറോ പറഞ്ഞു. 



അപകടത്തിൽ ഏഴ് വീടുകൾ തകരുകയും മറ്റ് ആറ് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.ആൻഡീസ് പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു ഇടുങ്ങിയ താഴ്‌വരയിലാണ് മെഡെലിൻ സ്ഥിതി ചെയ്യുന്നത്. മയക്കുമരുന്ന് രാജാവ്  പാബ്ലോ എസ്കോബാർ തന്റെ കുപ്രസിദ്ധ കാർട്ടൽ സ്ഥാപിച്ച നഗരം കൂടിയാണ് മെഡെലിൻ.


2016-ൽ, ബ്രസീലിന്റെ ചാപെകോയൻസ് ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനം ഇന്ധനം തീർന്ന് നഗരത്തിനടുത്തുള്ള പർവതങ്ങളിൽ തകർന്നുവീണിരുന്നു. 16 കളിക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 71 പേരാണ് അന്നത്തെ അപകടത്തിൽ മരിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ