അങ്ങനെ വെള്ളത്തിനടിയിൽ കുടുങ്ങിയ നിധികൾ തിരയാൻ ആരംഭിച്ചിരിക്കുകയാണ് കൊളംബിയ.  പതിനേഴാം നൂറ്റാണ്ടിൽ മുങ്ങിയ ഒരു കപ്പലിലെ നിധിയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. ഇതിനായി ദേശീയ ദൗത്യമാണ് കൊളംബിയ പ്രഖ്യാപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിൽ ഏകദേശം  200 ടൺ സ്വർണവും വെള്ളിയും മരതകവും ഉണ്ടെന്നാണ് കരുതുന്നത്. കൊളംബിയയുടെ നിലവിലെ പ്രസിഡന്റിന്‍റെ കാലാവധി കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിധിശേഖരം സ്വന്തമാക്കാനാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. 2026-ലാണ് പ്രസിഡൻറിൻറെ കാലാവധി അവസാനിക്കുന്നത്. കൊളംബിയൻ തുറമുഖമായ കാർട്ടജീനയിൽ ബ്രിട്ടീഷ് നാവികസേനയുടെ ആക്രമണത്തിൽ 1708-ൽ സാൻജോസ് എന്ന കപ്പൽ മുങ്ങുന്നത്.  


വെള്ളിക്കും മരതകത്തിനും പുറമെ 11 ദശലക്ഷം സ്വർണ്ണ നാണയങ്ങളും ഇതിലുണ്ടെന്നാണ് കരുതുന്നത്. 2015-ൽ കപ്പലിൻറെ അവശിഷ്ടം കൊളംബിയ കണ്ടെടുത്തു. സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 3,100 അടി താഴെയായയിരുന്നു ഇത്. കഴിഞ്ഞ വർഷം നാവികസേനയുടെ മുങ്ങൽ വിദഗ്ധർ എടുത്ത ചിത്രങ്ങളിൽ നിന്നും മൂന്ന് നൂറ്റാണ്ടിലേറെയായി സമുദ്രത്തിന്റെ അടിത്തട്ടിൽ കിടന്നിട്ടും അവശിഷ്ടങ്ങൾക്ക് കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നാണ്. 


ഇന്നത്തെ കണക്കനുസരിച്ച് 20 ബില്യൺ ഡോളറാണ് നിധിയുടെ മൂല്യം. കപ്പൽ തകർച്ചയെ 'ഹോളി ഗ്രെയ്ൽ ഓഫ് ഷിപ്പ് റെക്ക്സ്' എന്നാണ് വിളിക്കുന്നത്. കപ്പലിൽ 600 നാവികർ ഉണ്ടായിരുന്നതായാണ് കണക്ക്.  എന്നാൽ കപ്പൽ അവശിഷ്ടം വീണ്ടെടുക്കുമ്പോൾ ഇത് സംബന്ധിച്ച് ചില തർക്കങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന. Glocca Morra എന്ന യുഎസ് സാൽവേജ് കൺസോർഷ്യം 1981-ൽ സാൻ ജോസ് കണ്ടെത്തിയതായി അവകാശപ്പെടുന്നു. എന്നാൽ കൊളംബിയ ഇത് അംഗീകരിച്ചിട്ടില്ല. തങ്ങളാണ് കപ്പലിൻറെ കോർഡിനേറ്റുകൾ കൈമാറിയതെന്നും കൊളംബിയൻ സർക്കാരുമായി 10 ബില്യൺ ഡോളർ കടമുണ്ടെന്നും ഗ്ലോക്ക മോറ അവകാശപ്പെടുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.