Beijing: ലോകത്തെ ഭീതിയിലാഴ്ത്തി  വ്യാപിക്കുന്ന  കൊറോണ വൈറസിന്‍റെ ഉത്ഭവം  സംബന്ധിച്ച പഠനങ്ങള്‍ വിജയം കണ്ടു.  ലക്ഷണക്കിന് ആളുകളുടെ ജീവനെടുത്ത  കൊറോണ വൈറസിന്‍റെ  സൃഷ്ടിക്ക് പിന്നില്‍  ചൈനയിലെ  വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തന്നെയാണ് എന്ന് ശാസ്ത്രജ്ഞർ..!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഗവേഷണത്തിലൂടെ  കൊറോണ വൈറസിനെ  സൃഷ്ടിച്ചത്  വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ  (Wuhan Institute of Virology) ബയോ സേഫ്റ്റി ലെവൽ -4 , ബി.എസ്.എൽ 4 (B.S.L 4)  ലാബിലാണ് എന്നാണ്   ശാസ്ത്രജ്ഞർ കണ്ടെത്തിയത്. അതായത്, വുഹാന്‍ ലാബില്‍ ഗെയിന്‍ ഓഫ് ഫംഗ്ഷന്‍ പ്രോജക്റ്റില്‍ ജോലി ചെയ്യുന്ന ചൈനീസ് ശാസ്ത്രജ്ഞന്മാരാണ് കൊറോണ വൈറസിന്‍റെ സൃഷ്ടിക്ക് പിന്നില്‍ .
 ശക്തമായ തെളിവുകളുടെ  അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞർ ഈ   അവകാശവാദം  ഉന്നയിച്ചത്.  


ഗെയിന്‍ ഓഫ് ഫംഗ്ഷന്‍ ഗവേഷണം എന്നത്  സ്വാഭാവികമായി ഉണ്ടാകുന്ന വൈറസുകളെ കൂടുതല്‍ ശക്തിയേറിയ പകര്‍ച്ചവ്യാധികളാക്കി മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് . ചൈനയില്‍ ഇത്തരത്തില്‍ ഗവേഷണം നടക്കുന്നതിന്‍റെ തെളിവുകളും   തങ്ങളുടെ കൈവശമുണ്ടെന്ന് ഇവര്‍ പറയുന്നു.  
അമേരിക്കയില്‍   ഇത്തരം ഗവേഷണങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചിരിയ്ക്കുകയാണ്.


കൊറോണ വൈറസ് തയ്യാറാക്കിയ ശേഷം  ചൈനീസ് ശാസ്ത്രജ്ഞർ അവയില്‍  റിവേഴ്സ് എഞ്ചിനീയറിംഗ്  എന്ന  സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തു .  വൈറസ് വവ്വാലുകളില്‍ നിന്ന് ഉത്ഭവിച്ചതാണ്എന്നും പ്രകൃതിദത്ത വൈറസാണെന്നും , സ്വാഭാവികമായി  ഉണ്ടായതാണെന്നും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നുവെന്നും   ലോകത്തെ വിശ്വസിപ്പിക്കാനായിരുന്നു ഈ ശ്രമം. 


ഇത് സംബന്ധിച്ച തെളിവുകള്‍ കൈവശമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ബ്രിട്ടീഷ് പ്രൊഫസര്‍ ആന്‍ഗസ് ഡല്ഗ്ലീഷും  (Angus Dalgleish) നോര്‍വീജിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ഗെര്‍ സോറെന്‍സനും  (Birger Sorensen) പറയുന്നത്.  ലണ്ടനിലെ സെന്‍റ്  ജോർജ്ജ് സർവകലാശാലയിലെ ഓങ്കോളജി വിഭാഗം പ്രൊഫസറാണ്  ആന്‍ഗസ് ഡാൽഗ്ലിഷ്.  അതേസമയം, കൊറോണയുടെ വാക്സിൻ തയ്യാറാക്കുന്ന ഇമ്യൂണോർ എന്ന കമ്പനിയുടെ വൈറോളജിസ്റ്റും പ്രസിഡന്റുമാണ് ഡോ. സോറൻസെൻ.


ചൈനയിലെ ലാബുകളില്‍ വൈറസുകളിൽ റെട്രോ എഞ്ചിനീയറിംഗിന്  സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിന്‍റെ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും   ഈ ശാസ്ത്രജ്ഞർ പറയുന്നു.  ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍  ലോകം അവഗണിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.


Also Read: വുഹാൻ ലാബിലെ ​ഗവേഷകർ കൊവിഡ് വ്യാപനത്തിന് മുൻപ് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട്


കൂടാതെ, വുഹാന്‍ ലാബ്   (Wuhan Lab) മന:പൂര്‍വ്വം ഡാറ്റ കള്‍ നശിപ്പിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടി.  തെളിവുകള്‍ നശിപ്പിക്കാനോ, മറയ്ക്കാനോ ഉള്ള ശ്രമമാണ് ലാബില്‍ നടന്നത് എന്നും  പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  കൂടാതെ, വാക്സിൻ നിർമ്മിക്കുന്നതിനായി  കൊറോണയുടെ സാമ്പിളുകൾ പഠിക്കുമ്പോൾ, വൈറസിൽ ഒരു 'പ്രത്യേക വിരലടയാളം'   (fingerprint) കണ്ടെത്തിയതായും ഇവര്‍ പറയുന്നു.  ഇത് ലാബിലെ വൈറസില്‍ "സാങ്കേതിക വിദ്യ"  ഉപയോഗിക്കപ്പെട്ടതിന്‍റെ തെളിവാണ് എന്നും അവര്‍ പറയുന്നു.


ഇവര്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.