വാഷിംഗ്ടണ്‍: കൊറോണ വൈറസ് (COVID 19) പടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുമാണ് യാത്രാവിലക്ക്. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, ബ്രിട്ടനെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


‘കഠിനം എങ്കിലും അത്യാവശ്യം‘ എന്നായിരുന്നു യാത്രാവിലക്കിനെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രതികരണം.


'പുതിയ കേസുകള്‍ ഞങ്ങളുടെ തീരങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍, അടുത്ത 30 ദിവസത്തേക്ക് യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും' ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് പറഞ്ഞു.


"ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് അമേരിക്ക. നമുക്ക് മികച്ച ശാസ്ത്രജ്ഞന്‍മാരുണ്ട്, ഡോക്ടര്‍മാരുണ്ട്, നേഴ്‌സുമാരും ആരോഗ്യ പരിപാലന വിദഗ്ധരുണ്ട്. എല്ലാ ദിവസവും അസാധാരണമായ കാര്യങ്ങള്‍ ചെയ്യുന്ന അത്ഭുതകരമായ ആളുകളാണ് അവര്‍ …” ട്രംപ് ട്വീറ്റ് ചെയ്തു.
യൂറോപ്പില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടെന്നും ചൈനയില്‍ നിന്നുള്ള യാത്ര തടയാന്‍ പറ്റാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും ട്രംപ് പറഞ്ഞു.


Also read: കൊറോണ വൈറസ്: എല്ലാ വിസകള്‍ക്കും വിലക്ക്, വിമാന സര്‍വീസുകള്‍ റദ്ദാക്കി


അതേസമയം, കൊറോണ വൈറസ് (COVID 19) നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ചതോടെ, ആഗോള മഹാമാരിയായി ഇതിനെ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. അത്യന്തം ആശങ്കാജനകമായ ഒരു സാഹചര്യമാണ് ലോകത്തെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.