ന്യുയോര്‍ക്ക്:ലോകത്താകെ ഭീതി വിതയ്ക്കുന്ന കൊറോണ വൈറസിനെ ജൂണ്‍ ഒന്നോടെ നിയന്ത്രിക്കാനാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു
അടുത്ത രണ്ടാഴ്ച്ചയില്‍ മരണനിരക്ക് കൂടുമെന്നും അദ്ധേഹം വ്യക്തമാക്കി.കൊറോണ വൈറസിനെ തുടര്‍ന്ന് രാജ്യത്ത് രണ്ടരലക്ഷത്തോളം പേര്‍ മരിച്ചേക്കാമെന്ന്
ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വൈറസ്‌ ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച സാമൂഹ്യ അകലം ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അമേരിക്കയില്‍ ആകെ രോഗബാധിതരുടെ എണ്ണം 1,41,854 ആണ്,മരണ സംഖ്യ 2400 പിന്നിടുകയും ചെയ്തു.ഞായറാഴ്ച മാത്രം 264 പേരാണ് അമേരിക്കയില്‍ മരിച്ചത്.
ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നിട്ടുണ്ട്.ഏറ്റവും അവസാനം പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് 7,21,562 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ മുക്തി നേടിയവരുടെ എണ്ണം ഒന്നര ലക്ഷത്തോളം വരും.ഇറ്റലിയില്‍ ആകെ മരണം 10,779 ആണ്,സ്പെയിനില്‍ 6528 ആണ് മരിച്ചവരുടെ എണ്ണം.