ലണ്ടന്‍:ലോകമാകെ പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസ്‌ ബ്രിട്ടിഷ്
പ്രധാനമന്ത്രിയേയും പിടികൂടിയിരിക്കുന്നു.ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ 
സ്ഥിരീകരിച്ച കാര്യം അദ്ധേഹം തന്നെ ട്വിറ്ററില്‍ കൂടി അറിയിക്കുകയായിരുന്നു.
കൊറോണയുടെ ചില ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു
 Also Read;കൊറോണ കൊട്ടാരത്തിലും; ചാള്‍സ് രാജകുമാരന് വൈറസ് സ്ഥിരീകരിച്ചു!


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ അതിവേഗം പടര്‍ന്ന് പിടിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടണ്‍,11,600 ല്‍ അധികം പേര്‍ക്ക്
ഇതിനോടകം ബ്രിട്ടണില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.578 പേരുടെ ജീവന്‍ ബ്രിട്ടണില്‍ കൊറോണ വൈറസ്‌
അപഹരിക്കുകയും ചെയ്തു.നേരത്തെ ബ്രിട്ടിഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചിരുന്നു.


തനിക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ച വിവരം പുറത്ത് വിട്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്," കഴിഞ്ഞ 24
മണിക്കൂറിനുള്ളില്‍ എനിക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ അനുഭവപെട്ടു.കൊറോണ വൈറസ്‌ പരിശോധനാ ഫലം പോസിറ്റീവ് ആകുകയും 
ചെയ്തു.ഇപ്പോള്‍ ഞാന്‍ സ്വയം നിരീക്ഷണത്തിലാണ്,എന്നാല്‍ കൊറോണ വൈറസിനെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങളെ വീഡിയോ
കോണ്‍ഫറന്‍സിലൂടെ നയിക്കും"