Beijing: കൊറോണ വൈറസിന്റെ (Corona Virus) ഉത്ഭവം സ്ഥാനം വുഹാനിലെ  മത്സ്യ-മാംസ വ്യാപാര കേന്ദ്രമാകാനാണ് കൂടുതൽ സാധ്യതയെന്ന് ചൈനയിൽ അന്വേഷണം നടത്തിയ WHO വിദഗ്ദ്ധർ പറഞ്ഞു. എന്നാൽ ഇത് സ്ഥിരീകരിക്കാൻ വുഹാനിലെ വിൽപന കേന്ദ്രങ്ങളിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധർ അറിയിച്ചു. 

 

വുഹാനിലെ  (Wuhan) മത്സ്യ-മാംസ വ്യാപാര കേന്ദ്രവും വവ്വാലുകളിൽ കോവിഡ് 19 ന് സമാനമായ വൈറസുകളെ കണ്ടെത്തിയ പ്രദേശങ്ങളും തമ്മിൽ ബന്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അന്വേഷണം നടത്തിയ സംഘം കണ്ടെത്തിയതായി എക്കോ ഹെൽത്ത് അലയൻസ് എൻജിഒയുടെ പ്രെസിഡന്റും ജീവശാസ്ത്രജ്ഞനുമായ ഡോക്ടർ പീറ്റർ ദാസ്സക്ക് പറഞ്ഞു.

 


 

ഈ പ്രദേശങ്ങളിൽ കൃഷി ചെയ്യുകയോ ജീവിക്കുകയോ ചെയ്യുന്ന ആൾക്കാരിലേക്കോ അവർ വളർത്തുന്ന മൃഗങ്ങളിലേക്കോ വന്യജീവികളിൽ നിന്ന് വൈറസ് (Virus) പടരുകയും പിന്നീട് ഏതെങ്കിലും വിധേനെ വുഹാനിലെ  മത്സ്യ-മാംസ വ്യാപാര കേന്ദ്രത്തിലേക്ക് എത്തിപ്പെട്ടിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

എന്നാൽ വുഹാനിലെ മൂന്ന് വൈറോളജി ലാബുകളിൽ നിന്നാണ് വൈറസ് പുറത്ത് പോയതെന്ന അഭ്യൂഹങ്ങൾ സാധൂകരിക്കാൻ ആവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മൂന്ന് ലാബുകളിലും അന്വേഷണം നടത്താനുള്ള അനുമതി ചൈനീസ് (Chinese) ഗവണ്മെന്റ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധൻമാർക്ക് നൽകിയിരുന്നു.

 


 

ലോകത്താകമാനം കൊറോണ വൈറസ്  (Corona Virus) പടര്‍ന്നതിന് പിന്നാലെ,  ചൈനയ്ക്ക് നേരെ ആരോപണമുയര്‍ന്നിരുന്നു. ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് വൈറസ്  ചോര്‍ന്നതെന്നായിരുന്നു അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ ആരോപണമുന്നയിച്ചത്. 

 

ലോകത്താകമാനം കോവിഡ്‌  പടര്‍ന്നു  പിടിച്ച്  മാസങ്ങള്‍ക്ക് ശേഷമാണ്  വൈറസിന്‍റെ ഉറവിടം തേടി  ലോകാരോഗ്യസംഘടനയുടെ വിദഗ്​ധസംഘം ചൈനയില്‍ എത്തിയത്.  തുടക്കത്തില്‍ സംഘത്തിന് പ്രവേശനാനുമതി നിഷേധിച്ച ചൈന പിന്നീട് അനുമതി നല്‍കുകയായിരുന്നു.

 

Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച്  തെളിവ് കണ്ടെത്താനായില്ലെന്ന് WHO മുന്‍പും വ്യക്തമാക്കിയിരുന്നു. ശേഷമാണ് ലബോറട്ടറിയില്‍ നിന്ന്​ ​കൊറോണ വൈറസ്​ ചോര്‍ന്നതിന്​ തെളിവില്ലെന്ന്​ വ്യക്​തമാക്കി നാലംഗ വിദഗ്​ധ സംഘം എത്തിയിരിയ്ക്കുന്നത്. ചൈനയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന മാംസ  വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് ഇപ്പോള്‍  വിദഗ്ധരുടെ അനുമാനം.

 


 

ഒരുമാസം നീണ്ടുനിന്ന അന്വേഷണമാണ് വിദഗ്ധരുടെ സംഘം നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ വൈറസിനെ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് തെളിയിക്കാനുളള യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും WHO ശാസ്ത്രജ്ഞര്‍ പറയുന്നു.

 

മുന്‍പും  വൈറസ് വ്യാപനത്തില്‍  ചൈനയെ കുറ്റപ്പെടുത്താതെയുള്ള നിലപാടായിരുന്നു    ലോകാരോഗ്യസംഘടന സ്വീകരിച്ചത്. Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച് തെളിവില്ല എന്നായിരുന്നു സംഘം വ്യക്തമാക്കിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.