കഴിഞ്ഞ ഡിസംബറില്‍ ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച  കൊറോണ വൈറസ് (Covid Vairant) കൂടുതല്‍ അപകടകാരിയായി മാറുന്നതായി റിപ്പോര്‍ട്ട്... 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനിതക മാറ്റം  സംഭവിച്ച  കൊറോണ   വൈറസിന്  (Covid Vairant) വീണ്ടും പരിണാമം സംഭവിച്ചതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.   ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണവൈറസിന്‍റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം, യുകെയിലെ പുതിയ വകഭേദത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതായാണ്  പഠനങ്ങളില്‍  തെളിയിക്കുന്നത്.  ഇത്തരത്തില്‍ ഇരട്ട മാറ്റം വന്ന വൈറസുകള്‍ കൂടുതല്‍ രോഗവ്യാപനത്തിനു കാരണമാകുമെന്ന ആശങ്കയും ഇതോടെ  ശക്തമായിരിയ്ക്കുകയാണ് . 


ബ്രിട്ടനില്‍ കണ്ടെത്തിയ  വകഭേദവും ദക്ഷിണാഫ്രിക്കന്‍ വകഭേദവും മുന്‍പ് ഉണ്ടായിരുന്ന  വൈറസിനെക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളവയാണ്. ഇതിനു പുറമേയാണ് ഇവയുടെ രണ്ടിന്‍റെയും ദുഷ്ടവശങ്ങള്‍ സംയോജിച്ച പുതിയ വൈറസ് വകഭേദത്തിന്‍റെ ആവിര്‍ഭാവം.


ഇപ്പോള്‍ കണ്ടെത്തിയിരിയ്ക്കുന്ന പുതിയ വകഭേദം  കൂടുതലായി ബാധിക്കുന്നത്‌ ഇരുപതു വയസിനു താഴെയുള്ളവരെയാണ് എന്നത് ആശങ്ക  വര്‍ദ്ധിപ്പിക്കുന്നു. രോഗവ്യാപന ശേഷി കൂടുമെന്നതോടൊപ്പം  നിലവിലുള്ള വാക്സിനുകള്‍ (Covid Vaccine) ഇവയ്ക്കെതിരേ ഫലപ്രദമാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. 


Also read: Covid 19 ന്റെ ഉത്ഭവം കണ്ടെത്താൻ ചൈനയിലെ വവ്വാൽ ഗുഹകളിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് WHO വിദഗ്ദ്ധൻ


ഒരിക്കല്‍ കോവിഡ്  (Covid-19) ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും  പുതിയ ഇനം വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലാണ് എന്നും പഠനത്തില്‍  വ്യക്തമായിട്ടുണ്ട്. 


ജനിതകമാറ്റം വന്ന കൊറോണ വൈറസ് ആദ്യമായി ബ്രിട്ടനിലാണ് സ്ഥിരീകരിച്ചത്. പുതിയ കൊറോണ വൈറസ് 70 ശതമാനം വ്യാപന ശേഷി കൂടുതലുള്ളവയാണ്. ജനിതകമാറ്റം വന്ന കൊറോണ വൈറസ് മൂലമാണ്  ബ്രിട്ടന്‍ രണ്ടാമതും  കൊറോണയുടെ പിടിയില്‍ അകപ്പെട്ടത്.