കശ്മീര്‍ വിഷയം; ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് നേരെ മിസൈല്‍ തൊടുക്കും
കശ്മീര്‍ വിഷയത്തില്‍ ആഗോളതലത്തില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് പാക് മന്ത്രിയുടെ ഈ പ്രസ്താവന.
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ശത്രുവായി കണക്കാക്കുമെന്നും അവര്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്താന്‍ ഒരുമടിയും കാണിക്കില്ലയെന്നും പാക് മന്ത്രി.
കശ്മീര്‍, ഗില്‍ഗിത് ബാള്‍ടിസ്ഥാന്‍ വകുപ്പ് മന്ത്രിയായ അലി അമിന്‍ ഗന്ദാപുരാണ് വിവാദമായ ഈ പ്രസ്താവന നടത്തിയത്. പ്രകോപനപരമായ ഈ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
കശ്മീര്‍ പ്രശ്നത്തില്‍ സംഘര്‍ഷം തുടര്‍ന്നാല്‍ ഇന്ത്യയുമായി പാക്കിസ്ഥാന്‍ യുദ്ധം നടത്തുമെന്നും പാക്കിസ്ഥാനെ പിന്തുണക്കാതെ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ശത്രുവായി കണക്കാക്കി അവര്‍ക്ക് നേരെയും മിസൈല്‍ തോടുക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമുതല്‍ പാക്കിസ്ഥാന്‍ മുറുമുറുക്കാന്‍ തുടങ്ങിയതാണ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണങ്ങള്‍ ഏകപക്ഷീയമായി പിന്‍വലിച്ചിരുന്നു.
കശ്മീര്‍ വിഷയത്തില്‍ ആഗോളതലത്തില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് പാക് മന്ത്രിയുടെ ഈ പ്രസ്താവന.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് സാര്‍ക്ക്, അറബ് രാജ്യങ്ങളുടെയുള്‍പ്പെടെയുള്ളവരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.