ബെയ്ജിങ് : കോവിഡ് 19 ന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ വീണ്ടും പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വുഹാൻ പ്രവശ്യയിലെ ഹൻയാങ്ങിൽ ഭാഗികമായ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച വരെയാണ് പ്രാദേശിക ഭരണകൂടം ഹൻയാങ്ങിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ ജനം പുറത്തിറങ്ങാവുയെന്നും ഞായറാഴ്ച വരെ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്നാണ് പ്രാദേശിക ഭരണകൂടം നൽകിയിരിക്കുന്ന നിർദേശമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവശ്യ സേവന സർവീസുകൾക്ക് മാത്രമെ തുറന്ന് പ്രവർത്തിക്കാൻ സാധിക്കു. സൂപ്പർമാർക്കറ്റുകളും മരുന്ന് കടകളും തുറന്ന് പ്രവർത്തിക്കുന്നത്. പൊതുഗതാഗതം സംവിധാനവും മറ്റ് ഉല്ലാസ വിനോദ കേന്ദ്രങ്ങളും അടച്ചിടും. യാത്ര വിലക്കും ഏർപ്പെടുത്തിട്ടുണ്ട്. ഹൻയാങ് അതിർത്തിയിൽ ബാരിക്കേഡുകളും സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. ചെവ്വാഴ്ച 18 കോവിഡ് കേസുകളാണ് വുഹാനിൽ റിപ്പോർട്ട് ചെയ്തത്. 


ALSO READ : Corona Virus Update: ലോകം വീണ്ടും കൊറോണ ഭീതിയിലേയ്ക്ക്, ചൈനയില്‍ കണ്ടെത്തിയ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ മാരകം


തണുപ്പ് കാലങ്ങളിൽ ഇത്തവണ കൂടുതൽ പേർക്കും അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്.  ഫെബ്രുവരി മാസം എത്തുമ്പോഴേക്കും ആഗോളതലത്തിൽ ദിനംപ്രതി 18.7 മില്യൺ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന് യുണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ജനുവരി കോവിഡ് വ്യപനം 80 മില്യണിൽ അധികം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം മരണ നിരക്ക് കൂടാൻ സാധ്യതയില്ലെന്നും വാഷിങ്ടൺ യൂണിവേഴ്സിറ്റി തങ്ങളുടെ പഠനത്തിൽ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.