COVID-19: സ്ഥിതി അതീവ ഗുരുതരം, ലോകത്ത് പത്തില്‍ ഒരാള്‍ക്ക് വീതം കൊറോണ ബാധയെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ആഗോളതലത്തില്‍ കൊറോണ വൈറസ് (Corona Virus)പിടിമുറുക്കിയിരിക്കുന്ന അവസരത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന ( World Health Organisation - WHO).
ലോകത്ത് പത്തില്‍ ഒരാള്‍ക്ക് വീതം കോവിഡ് (COVID-19) ബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് (Tedros Adhanom Ghebreyesus) വ്യക്തമാക്കി. WHOയുടെ പ്രത്യേക ഉന്നത തല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കോവിഡുമായി ബന്ധപ്പെട്ട വിഷമ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണെന്നും ലോകരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം, മൂന്ന് കോടി 50 ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും അതിലും നൂറു മടങ്ങ് കൂടുതലായിരിക്കും കോവിഡ് ബാധിതരുടെ എണ്ണമെന്ന് ലോകരോഗ്യ സംഘടന വക്താക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നുണ്ട്. കോവിഡ് വ്യാപനം ആരംഭിച്ച് 10 മാസം പിന്നിടുമ്പോഴും വൈറസ് വ്യാപനത്തില്‍ തെല്ലും കുറവ് കാണിക്കുന്നില്ലെന്നും പല രാജ്യങ്ങളും കോവിഡിന്റെ രണ്ടാം വരവിനെ അഭിമുഖീകരിക്കുകയാണെന്നും യോഗം വിലയിരുത്തി.
രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ പടിപടിയായി പിന്‍വലിച്ചതും കോവിഡ് ബാധ ഇത്രയേറെ വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍, കോവിഡ് വ്യാപനം എന്നുവരെ തുടരുമെന്നോ, കോവിഡ് വാക്സിന് എപ്പോള്‍ വിതരണം ആരംഭിക്കുമെന്നോ ഉള്ള കാര്യത്തില്‍ വ്യക്തമായ നിഗമനത്തിലെത്താന്‍ യോഗത്തിനായില്ലെന്നാണ് റിപ്പോര്‍ട്ട്.
Also read: COVID Vaccine: ഒരു കോവിഡ് വാക്സിനും ഇതുവരെ പൂര്‍ണ്ണ ഫലപ്രാപ്തി തെളിയിച്ചിട്ടില്ല, WHO
ഇന്ത്യ, അമേരിക്ക, ബ്രിട്ടന്, റഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോക രാഷ്ട്രങ്ങള്‍ COVID Vaccine ഉത്പാദിപ്പിക്കാനുള്ള നടപടിയിലാണ്. നിരവധി രാജ്യങ്ങളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്. എന്നാല്‍, നിലവില്‍ ഒരു കോവിഡ് വാക്സിനും ഫലപ്രാപ്തി തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്‍പ് വ്യക്തമാക്കിയിരുന്നു.