ജ​നീ​വ: കോ​വി​ഡ് വൈ​റ​സി​ന്‍റെ  ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ക​ട​ന്നി​ട്ടി​ല്ല, സ​ങ്കീ​ര്‍​ണ​മാ​യ കാ​ല​ഘ​ട്ടം ഇനി വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ള്ളൂവെന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (WHO). 


COMMERCIAL BREAK
SCROLL TO CONTINUE READING

 ലോ​ക​ജ​ന​ത​യ്ക്ക് ഒ​ന്നാ​കെ ഈ ​മ​ഹാ​മാ​രി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍, കോ​വി​ഡ് അ​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ഘ​ട്ടം ക​ട​ന്നി​ട്ടി​ല്ലെ​ന്ന​താ​ണ് പ്രധാന വ​സ്തു​ത. ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആ​ഗോ​ള​ത​ത്തി​ല്‍ വൈ​റ​സ് വ്യാ​പ​നം വ​ള​രെ വേ​ഗ​ത്തി​ലാ​ണ്', ലോ​കാ​രോ​ഗ്യ സം​ഘ​ട​ന തല​വ​ന്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.   


കൃത്യമായ പ​രി​ശോ​ധ​ന​യും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും മാ​ത്ര​മാ​ണ് കോ​വി​ഡി​നെ തു​ര​ത്താ​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു.


Also read: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും....


അതേസമയം, അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി  ഗവേഷകര്‍ വ്യക്തമാക്കി.  കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ വൈറസ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.