കോവിഡ് വാക്സിന്: ഓക്സ്ഫോര്‍ഡ് യൂണിവേഴിസിറ്റിയുടെ പരീക്ഷണ൦, ആദ്യഘട്ടം വിജയം!!
ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്‍റെ ആദ്യ ഘട്ട൦ വിജയത്തിലേയ്ക്ക്...!!
ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്‍റെ ആദ്യ ഘട്ട൦ വിജയത്തിലേയ്ക്ക്...!!
വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആര്‍ജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി BBC റിപ്പോർട്ട് ചെയ്തു. മനുഷ്യരില്‍ പരീക്ഷിക്കുന്ന ആദ്യ ഘട്ടമാണ് വിജയമെന്ന് റിപ്പോര്‍ട്ട് ചെയ്തിരി ക്കുന്നത്.
വാക്‌സിന്‍റെ പരീക്ഷണ ഫലങ്ങള്‍ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്‌സിന് പേര് നല്‍കിയിരിക്കുന്നത്. ഇതോടെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴിസിറ്റി നടത്തുന്ന പരീക്ഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുകയാണ് ലോകം.
വാക്‌സിന്‍ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ് മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളിലെ ആദ്യ ഘട്ടമായി 1077 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. പരീക്ഷണത്തില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായും രോഗികളിലെ ആന്റി ബോഡികളുടെ എണ്ണം വര്‍ധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനെകെയും ചേര്‍ന്നാണ് പരീക്ഷണ൦ നടത്തുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ നഫീല്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിന്‍ ഭാഗമായ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.
തങ്ങളുടെ പരീക്ഷണാത്മക കോവിഡ് വാക്‌സിന്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരില്‍ ഇരട്ട രോഗപ്രതിരോധ ശേഷി സൃഷ്ടിച്ചതായി ഗവേഷകര്‍ പറയുന്നു. മിക്കവാറും എല്ലാവരിലും രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അഡ്രിയാന്‍ ഹില്‍ പറഞ്ഞത്.
Also read: COVID ഭീതിയില്‍ കേരളം, സംസ്ഥാനത്ത് പുതുതായി 794 പേര്‍ക്ക് കോവിഡ്
പരീക്ഷണത്തില്‍ വാക്‌സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണത്തില്‍ പങ്കെടുത്ത 70% ആളുകളിൽ പനിയും തലവേദനയും ഉണ്ടായി എങ്കിലും ഈ പ്രശ്‌നം പാരസെറ്റാമോള്‍ മരുന്ന് ഉപയോഗിച്ച് മറികടക്കാമെന്നും ഗവേഷകര്‍ പറയുന്നു.......