ഒട്ടാവ: കുട്ടികളിൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കുന്നതിന് ഫൈസർ ബയോഎൻടെക് കോമിർനാറ്റി കോവിഡ്-19 വാക്സിന് അം​ഗീകാരം നൽകി കാനഡ. അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികളിൽ ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക് കോമിർനാറ്റി കോവിഡ്-19 വാക്സിന് അം​ഗീകാരം നൽകിയതായി കാനഡയിലെ ഡ്രഗ് റെഗുലേറ്റർ അറിയിച്ചു. അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഈ ബൂസ്റ്റർ ഡോസ് മികച്ച സംരക്ഷണം ഉറപ്പാക്കുന്നതായി ആരോ​ഗ്യ അധികൃതർ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ, പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ ഉപദേശക സമിതി (എൻഎസിഐ) വാക്സിൻ ഉപയോഗത്തിനുള്ള ദേശീയ മാർഗനിർദേശം പുറത്തിറക്കി. അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് ​ഗുരുതരമായ ആരോ​ഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ, പ്രതിരോധ ശേഷി കുഞ്ഞ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കി. രോ​ഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് 10 എംസിജി വാക്സിൻ ആദ്യ ബൂസ്റ്റർ ഡോസ് നൽകണമെന്ന് എൻഎസിഐ ശുപാർശ ചെയ്തു.


കോര്‍ബെവാക്സ് ബൂസ്റ്റർ ഡോസായി ഉപയോ​ഗിക്കാം; അനുമതി നൽകി കേന്ദ്രം


ന്യൂഡൽഹി: ബൂസ്റ്റർ ഡോസായി കോർബെവാക്സ് സ്വീകരിക്കാൻ അനുമതി നൽകി കേന്ദ്രം. കൊവിഷീൽഡ് അല്ലെങ്കിൽ കൊവാക്സിൻ രണ്ട് ഡോസ് എടുത്തവർക്ക് കോർബെവാക്സ് കരുതൽ ഡോസായി ഉപയോ​ഗിക്കാമെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് ആദ്യമായാണ് ബൂസ്റ്റർ ഡോസിനായി ഒരു വ്യത്യസ്ത വാക്സിൻ ഉപയോ​ഗിക്കാൻ കേന്ദ്രം അനുമതി നൽകുന്നത്.


കോവിഡ് സാങ്കേതിക സമിതിയുടെ ശുപാര്‍ശയ്ക്ക് പിന്നാലെയാണ് കോർബെവാക്സ് ഉപയോ​ഗിക്കാൻ അനുമതി നൽകിയുള്ള സര്‍ക്കാര്‍ തീരുമാനം. കോര്‍ബേവാക്സ് ബൂസ്റ്റർ ഡോസായി സ്വീകരിക്കുന്നവർ കൊവിഷീല്‍ഡോ, കൊവാക്സീനോ രണ്ട് ഡോസ് എടുത്ത് ആറ് മാസം പൂര്‍ത്തിയാകണം. 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊര്‍ബേ വാക്സ് ബൂസ്റ്ററായി സ്വീകരിക്കാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.