സോള്‍: ഉത്തരകൊറിയയിൽ വ്യാഴാഴ്ച ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതിന് പിന്നാലെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷം 15 പേർ മരിച്ചു. പനിയെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. ഇതുവരെ ആകെ 42 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 8,20,620 കോവിഡ് കേസുകളാണ് മൂന്ന് ദിവസത്തിനിടെ ഉത്തരകൊറിയയിൽ റിപ്പോർട്ട് ചെയ്തത്. 3,24,550 പേര്‍ ചികിത്സയിലുണ്ടെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ അറിയിച്ചു. അതേസമയം, പുതിയ കേസുകളും മരണവും കോവിഡ് പോസിറ്റീവ് ആയവരുടേതാണോ അല്ലയോ എന്ന കാര്യം കെസിഎൻഎ വ്യക്തമാക്കിയിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡിനെ പ്രതിരോധിക്കാന്‍ ഉത്തര കൊറിയയില്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരകൊറിയയിലെ എല്ലാ പ്രവിശ്യകളും സിറ്റികളും പൂര്‍ണമായും അടച്ചുപൂട്ടി. ഉത്പാദനകേന്ദ്രങ്ങളും തൊഴിലിടങ്ങളും അപ്പാർട്ട്മെന്റുകളും ലോക്ഡൗണിലാണെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. രോഗവ്യാപനം തടയാനുള്ള ശ്രമങ്ങൾ പരമാവധി ചെയ്തിട്ടും ഉത്തരകൊറിയയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ കോവിഡ് കേസുകൾ ഉള്ളതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങ്ങിലായിരുന്നു കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.