പാക്കിസ്ഥാനില്‍ കോവിഡ് വ്യാപിക്കുന്നു...lock down വീണ്ടും പ്രഖ്യാപിക്കണമെന്ന് WHO
പാക്കിസ്ഥാനില്‍ പിടി മുറുക്കി കോവിഡ് -19 ... രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.
ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ പിടി മുറുക്കി കോവിഡ് -19 ... രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,387 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച ഏറ്റവും കൂടിയ കോവിഡ് കേസുകളാണിത്. ഇതോടെ പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,13,702 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 2,255 ആയി. 36,308 പേര്‍ രോഗമുക്തി നേടി.
എന്നാല്‍, കോവിഡ് ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വൈറസിനെ തടുക്കാന്‍ കാര്യക്ഷമമായ നിയന്ത്രണ പദ്ധതികള്‍ ഒന്നും തന്നെ പാക്കിസ്ഥാന്‍ നടപ്പാക്കുന്നില്ല എന്നത് ലോകാരോഗ്യസംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടിരിയ്ക്കുക യാണ്.
രാജ്യത്ത് ഇടവിട്ടുള്ള lock down നടപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച lock down, രണ്ടാഴ്ച ഇളവുകള്‍ എന്നിങ്ങനെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ശുപാര്‍ശ. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. ശുപാര്‍ശ നടപ്പിലാക്കുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് പഞ്ചാബ് പ്രവിശ്യ ആരോഗ്യമന്ത്രി യസ്മിന്‍ റാഷിദ് പറഞ്ഞു.
കോവിഡ് കേസുകള്‍ കുറയുന്നുവെന്ന് അവകാശപ്പെട്ട് മെയ് ഒന്നു മുതലാണ് പാക്കിസ്ഥാനില്‍ ഭാഗിക ഇളവുകള്‍ പ്രഖ്യാപിച്ചത്. മെയ് 22 മുതല്‍ സമ്പൂര്‍ണ്ണ ഇളവുകളും നല്‍കിയിരുന്നു.