കൊറോണ മഹാമാരിയുടെ പിടിയിൽ നിന്ന് മുക്തമാവുകയാണ് പല രാജ്യങ്ങളും. എന്നാൽ വീണ്ടും കൊവിഡ് ഭീഷണിയുടെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് ചൈനീസ് നഗരമായ ഷാങ്ഹായി. കൊവിഡ് പിടിമുറുക്കിയ ഷാങ്ഹായിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. കൊവിഡ് വ്യാപകമായി പടരുന്നത് ചെറുക്കാനും വൻ തോതിൽ പരിശോധന നടത്താനുമാണ് ലോക് ഡൗൺ ഏർപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറു ലോക് ഡൗണിലൂടെയായിരുന്നു ഷാങ്ഹായ് മുൻപുണ്ടായിരുന്ന കൊറോണ ഭീഷണികളെ നേരിട്ടിരുന്നത്. ഇപ്പോഴും ആ രീതി തന്നെയാണ് പിന്തുടരുന്നതും. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ ഷാങ്ഹായിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഷാങ്ഹായിൽ 13 പേരിൽ ഒരാൾക്ക് കൊറോണയുണ്ടെന്നാണ്  യു കെയിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ്  കണക്കുകൾ പ്രകാരം സൂചിപ്പിക്കുന്നത്. 2020 ഏപ്രിൽ അവസാനം സർവ്വേ ആരംഭിച്ചതിന് ശേഷം കണ്ട ഏറ്റവും ഉയർന്ന നിരക്കാണിത്. 


ഷാങ്ഹായിലെ മുഴുവൻ ആളുകളേയും പരിശോധിക്കുന്നതിനായി എട്ട് ദിവസങ്ങളിലായി രണ്ട് ഘട്ടമായാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഒമിക്രോണിന്റെ ബിഎ2 സബ് വേരിയന്റിനേക്കാൾ പത്ത് ശതമാനം കൂടുതൽ കൈമാറ്റം ചെയ്യപ്പെടുന്ന 'എക് സ് ഇ' എന്ന പുതിയ വേരിയന്റ് ഷാങ്ഹായിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. 


ഷാങ്ഹായ് ന​ഗരത്തിൽ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ആളുകൾ പുറത്തിറങ്ങരുതെന്നും ഓഫീസുകൾ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്. നിയന്ത്രണങ്ങളുള്ള ദിവസങ്ങളിൽ പൊതു ​ഗതാ​ഗത സംവിധാനങ്ങളും സർവീസ് നടത്തരുതെന്നും നിർദ്ദേശമുണ്ട്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.