Covid Second Wave: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി ഓസ്ട്രേലിയയും; ലംഘിച്ചാൽ തടവും പിഴയും
14 ദിവസം വരെ തങ്ങിയവർ രാജ്യത്തേക്ക് തിരിച്ചെത്തിയാൽ 5 വർഷം വരെ തടവും 66000 ഡോളർ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യയിൽ കോവിഡ് രോഗബാധ (Covid 19) രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പതിനാല് ദിവസം തങ്ങിയവരെ ഓസ്‌ട്രേലിയയിൽ തിരിച്ചെത്താൻ യാത്രാവിലക്ക് ഏർപ്പെടുത്തി. 14 ദിവസം വരെ തങ്ങിയവർ രാജ്യത്തേക്ക് തിരിച്ചെത്തിയാൽ 5 വർഷം വരെ തടവും 66000 ഡോളർ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ബയോസെക്യൂരിറ്റി ആക്ട് അനുസരിച്ചാണ് ഓസ്ട്രേലിയ (Australia) പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. പുതിയ നിയമം വെള്ളിയാഴ്ചയാണ് കൊണ്ട് വന്നത്. ഇത് ആദ്യമായി ആണ് ഓസ്ട്രേലിയ സ്വന്തം പൗരന്മാർക്ക് വിലക്ക് കൽപ്പിക്കുന്നത്.
ഓസ്‌ട്രേലിയയിലെ പൊതു ആരോഗ്യ മേഖലയെ സംരക്ഷിക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും രാജ്യത്തെ കോവിഡ് (Covid 19) രോഗബാധ ഒരുപരിധി വരെ നിയന്ത്രണത്തിൽ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 15 ദിവസത്തിന് ശേഷം നിയമം പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Covid 19: America യിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ India യിലെത്തി
അമേരിക്കയും (America) ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. മേയ് നാല് മുതലാണ് വിലക്ക്. ഇന്ത്യയിൽ കൊവിഡ് കേസുകൾ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതുമാണ് യാത്രാവിലക്ക് ഏർപ്പെടുത്താൻ കാരണമെന്ന് പ്രസ് സെക്രട്ടറി ജെൻ പ്സാക്കി പറഞ്ഞു. യാത്രാവിലക്ക് താൽക്കാലിക വിസയിലുള്ള വിദേശപൗരന്മാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കൻ പൗരന്മാർക്കും ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് (Travel ban) ബാധകമാകില്ല. താൽക്കാലിക വിസയിലുള്ള വിദേശ പൗരന്മാർ 14 ദിവസത്തിലധികം ഇന്ത്യയിൽ തങ്ങിയാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിച്ചേക്കും.
ALSO READ: ഗൾഫിലേക്ക് പോകാൻ നേപ്പാൾ വഴി അടഞ്ഞു, പ്രവാസികൾ പ്രതിസന്ധിയിൽ
ഇന്ത്യയിൽ (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 4,01,993 പേർക്കാണ്. മാത്രമല്ല 3523 പേർ കൂടി രോഗബാധ മൂലം മരണപ്പെട്ടു. ഇന്ത്യയിൽ 3 ലക്ഷം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്‌ത് വെറും 9 ദിവസം കൊണ്ടാണ് പ്രതിദിന കണക്കുകൾ 4 ലക്ഷ്യത്തിലേക്ക് ഉയർന്നത്. മൂന്നാഴ്ചകൾക്ക് മുമ്പാണ് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ ആദ്യമായി 1 ലക്ഷം പ്രതിദിന കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...