4 മിനിറ്റിൽ കോവിഡ് പരിശോധന ഫലം, അവകാശവാദവുമായി ചൈന
4 മിനിറ്റിൽ കോവിഡ് ഫലം അറിയാൻ സാധിക്കുന്ന പുതിയ സംവിധാനം കണ്ടുപിടിച്ചുവെന്ന് ചൈനയിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു
ആർടിപിസിആർ പരിശോധനയാണ് നിലവിൽ കോവിഡ് ഉണ്ടോ ഇല്ലയോ എന്നറിയാൻ നമ്മൾ നടത്തുന്നത്. പരിശോധന നടത്തി അടുത്ത ദിവസമാണ് നമുക്ക് അതിന്റെ ഫലം ലഭിക്കുക. അതുവരെ കാത്തിരിക്കുമ്പോൾ പലപ്പോഴും പലരിലും ഉത്കണ്ഠയൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ 4 മിനിറ്റിൽ കോവിഡ് ഫലം അറിയാൻ സാധിക്കുന്ന പുതിയ സംവിധാനം കണ്ടുപിടിച്ചുവെന്ന് ചൈനയിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
പിസിആർ ലാബ് പരിശോധന പോലെ കൃത്യമായ ഫലങ്ങൾ നൽകുന്നതാണ് പുതിയ കോവിഡ്-19 പരിശോധനയെന്നുമാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിലെ ഗവേഷകരാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധനകൾ കോവിഡിന് കാരണമാകുന്ന വൈറസിനെ കണ്ടെത്തുന്നതിനുള്ള ഏറ്റവും കൃത്യവും സെൻസിറ്റീവും ആയ പരിശോധനയായി കണക്കാക്കപ്പെടുന്നു. പക്ഷേ അവയുടെ ഫലം അറിയാൻ മണിക്കൂറുകളെടുക്കും. എന്നാൽ ഒമിക്രോൺ ക്രമാതീതമായി വർധിക്കുന്നതിനാൽ പല ലാബുകൾക്കും പരിശോധനകൾ നടത്തുന്നതിൽ കാലതാമസമെടുക്കുന്നു.
നേച്ചർ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ജേണലിൽ തിങ്കളാഴ്ചയാണ് പിയർ റിവ്യൂ ചെയ്ത ലേഖനം പ്രസിദ്ധീകരിച്ചത്. പുതിയ സംവിധാനം വേഗത, പ്രവർത്തന എളുപ്പം, ഉയർന്ന സംവേദനക്ഷമത, പോർട്ടബിലിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നതായി ഗവേഷകർ പറഞ്ഞു. ഷാങ്ഹായിൽ കോവിഡ് സ്ഥിരീകരിച്ച 33 ആളുകളിൽ നിന്ന് സാമ്പിളുകൾ എടുത്ത് സമാന്തരമായി പിസിആർ പരിശോധനകൾ നടത്തി.
കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളുടെ ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒന്നാണ് ചൈന. കസ്റ്റംസ് ഡാറ്റ അനുസരിച്ച്, ഡിസംബറിൽ 1.6 ബില്യൺ യുഎസ് ഡോളറിന്റെ ടെസ്റ്റ് കിറ്റുകൾ കയറ്റുമതി ചെയ്തു, മുൻ മാസത്തേക്കാൾ 144% വർധന.
പ്രവർത്തനം എങ്ങനം?
കൊവിഡ് ബാധിതരായ 33 പേരിൽ നിന്നും രോഗബാധയില്ലാത്ത 54 പേരിൽ നിന്നും സാമ്പിളുകളും ശേഖരിച്ചു.
സംയോജിതവും പോർട്ടബിൾ പ്രോട്ടോടൈപ്പ് ഉപകരണത്തിൽ ഒരു ഇലക്ട്രോ മെക്കാനിക്കൽ ബയോസെൻസർ ഘടിപ്പിച്ചു.
SARS-CoV-2 കണ്ടെത്തലിനായി സ്വാബുകളിൽ നിന്നുള്ള ജനിതക വസ്തുക്കൾ വിശകലനം ചെയ്യാൻ ബയോസെൻസർ മൈക്രോഇലക്‌ട്രോണിക്‌സ് ഉപയോഗിച്ചു.
നാല് മിനിറ്റിനുള്ളിൽ വൈറസിനെ കണ്ടെത്തുന്നതാണ് പുതിയ രീതി എന്ന് ഗവേഷകർ അവകാശപ്പെടുന്നു.
ലാബുകളിൽ നടത്തുന്ന പോളിമറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റുകളുടെ ആവശ്യം ഇത് കുറയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...