ബ്രസീലിയ: കൊവിഡ് രണ്ടാം തരംഗത്തിൽ ബ്രസീലിൽ സ്ഥിതി അതീവ രൂക്ഷമായി തുടരുന്നു. കൊവിഡ് ആദ്യ തരംഗത്തിലെ പോലെ അതിശക്തമായ വ്യാപനമാണ് രണ്ടാമതും ബ്രസീലിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം 4000 ത്തിലേറെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ബ്രസീൽ ആഗോളതലത്തിൽ കൊവിഡ് മരണങ്ങളിൽ രണ്ടാം സ്ഥാനത്താണ്. ആകെ കൊവിഡ് മരണങ്ങളിൽ അമേരിക്ക മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് (Covid-19) വ്യാപനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ബ്രസീലിൽ പ്രതിദിന മരണസംഖ്യ 4000 കടക്കുന്നത്. വൈറസ് ബാധ ദിനംപ്രതി വർധിക്കുമ്പോഴും സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കില്ലെന്ന തീരുമാനത്തിൽ തുടരുകയാണ്. കൊവിഡിനെ നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിക്കില്ലെന്ന തീരുമാനമാണ് ജെയ്ർ ബോൾസനാരോയുടെ നേതൃത്വത്തിലുള്ള സർക്കാർ കൈക്കൊള്ളുന്നത്. സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ നിന്നും ഉയരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിക്കാത്തത് തന്നെയാണ് മരണസംഖ്യ ഉയരുന്നതിനും കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനും കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ALSO READ: Covid 19: ആഗോളതലത്തിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 3 മില്യൺ കടന്നു; രോഗവ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്


 


ബ്രസീൽ ആരോഗ്യമന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച മാത്രം രാജ്യത്ത് 4,195 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 3,66,000 കടന്നു. അതേ സമയം വേൾഡോ മീറ്ററിൻറെ കണക്കുകൾ പ്രകാരം ബ്രസീലിലെ കൊവിഡ് മരണം 3,37,364 ആയി. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിൻറെ വ്യാപനമാണ് ബ്രസീലിലെ സാഹചര്യങ്ങൾ രൂക്ഷമാകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. രോഗവ്യാപനം അനിയന്ത്രിതമായതോടെ പല ആശുപത്രികളുടെയും ദൈനംദിന പ്രവർത്തനങ്ങളെയും അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബ്രസീലിൽ ഇതുവരെ 1,31,06,058 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിലും കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും ലോകത്ത് രണ്ടാം സ്ഥാനത്താണ് ബ്രസീൽ.


ALSO READ: Indian COVID Varriant യുഎസിലും റിപ്പോര്‍ട്ട് ചെയ്തു


 


ഒന്നാം സ്ഥാനത്ത് അമേരിക്കയാണ് (America). അമേരിക്കയിൽ ഇതുവരെ 3,15,60,438 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് മരണമടഞ്ഞത് 5,70,260 പേരാണ്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,28,01,785 ആയി ഉയർന്നു. 8,43,473 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്.