Covid Vaccine Booster Dose : 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ വാക്‌സിൻ സ്വീകരിക്കാതെ ഹെൽത്ത് പാസ് നൽകില്ലെന്ന് ഫ്രാൻസ്
മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഇപ്പോഴുള്ള ഹെൽത്ത് പാസിന്റെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്യും.
Paris: ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ പടരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഫ്രാൻസ്. പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ സ്വീകരിച്ചത് മാത്രമേ ഇനി മുതൽ ഹെൽത്ത് പാസ് ലഭിക്കുകയുള്ളൂ. മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഇപ്പോഴുള്ള ഹെൽത്ത് പാസിന്റെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്യും.
വാക്‌സിനേഷൻ സമ്പൂർണം ആക്കുന്നതിന്റെ ഭാഗമായി ആണ് ഫ്രാൻസ് ഹെൽത്ത് പാസുകൾ അവതരിപ്പിച്ചത്. റെസ്റ്റോറന്റ്, കഫേ, ഇന്റർ സിറ്റി ട്രെയിൻ, തീയേറ്ററുകൾ, മ്യൂസിയങ്ങൾ എന്നിവയിലൊക്കെ പ്രവേശിക്കാൻ ഹെൽത്ത് പാസ് നിര്ബദ്ധമാക്കിയിരുന്നു. ഇതുവരെ ഹെല്ത്ത് പാസിന്റെ ഉപയോഗം ഫ്രാൻസിൽ വിജയകരവുമാണ്.
ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം മിക്ക രാജ്യങ്ങളിലും പടർന്ന് കഴിഞ്ഞു: ലോകാരോഗ്യ സംഘടന
അതേസമയം ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മിക്ക രാജ്യങ്ങളിലേക്കും പടർന്ന് കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന (World Health Organization) അറിയിച്ചു. മാത്രമല്ല ഒമിക്രോൺ വകഭേദം അനിയന്ത്രിതമായ നിരക്കിൽ പടരുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ALSO READ: Omicron Death| ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ, സ്ഥിരീകരിച്ച് പ്രധാനമന്ത്രി
അതേസമയം ഫൈസർ പുതിയതായി വികസിപ്പിച്ചെടുത്ത കോവിഡ് പിലുകൾ ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് അറിയിച്ചിട്ടുണ്ട്. യൂറോപ്പിൽ ഒമിക്രോൺ കോവിഡ് വകഭേദം പടരുന്ന സാഹചര്യത്തിൽ ഡെന്മാർക്കിലെ പ്രൈമറി സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...