Croatia: ക്രൊയേഷ്യയിൽ പതിച്ച യുഎവിയില്‍ (UAV) 40 കിലോഗ്രാം (88 പൗണ്ട്) സ്‌ഫോടക വസ്തുക്കളെന്ന് കണ്ടെത്തൽ.  വെള്ളിയാഴ്ച പുലർച്ചെയാണ്  ക്രൊയേഷ്യയുടെ തലസ്ഥാന ജില്ലയിലെ ഗ്രീൻ  സോണില്‍ യുഎവി  പതിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രൊയേഷ്യയുടെ തലസ്ഥാനത്ത്  സോവിയറ്റ് നിർമ്മിത യുഎവി പതിച്ച വിവരം ക്രൊയേഷ്യൻ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവ് സെൽ‌കോ സിവാനോവിച്ചാണ് പുറത്ത് വിട്ടത്. 


വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൊയേഷ്യയുടെ തലസ്ഥാന ജില്ലയിലെ ഗ്രീൻ സോണിൽ യുഎവി (Unmanned Aerial Vehicle) വിമാനം തകർന്നുവീണത്.  ഒപ്പം,  വലിയ സ്ഫോടനവും ഉണ്ടായി. യുക്രെയിനിൽ നിന്ന് പറന്ന സോവിയറ്റ് നിർമ്മിത Tu-141 Strizh യുഎവി ആയിരുന്നു ഇത്. ഇതിലെ ബോംബിന് 120 കിലോഗ്രാം ഭാരമുണ്ടെന്നാണ് ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ  സഹായിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് അറിയിച്ചു.


സോവിയറ്റ് നിർമ്മിത വിമാനം റൊമാനിയയും ഹംഗറിയും കടന്ന് ക്രൊയേഷ്യയിൽ പ്രവേശിച്ചതിന് ശേഷം വയലില്‍ തകര്‍ന്നു വീഴുകയായിരുന്നു.  വന്‍ സ്ഫോടനത്തില്‍  സമീപത്ത്  പാർക്ക് ചെയ്തിരുന്ന 40 ഓളം കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. 


വിമാനം പൊളിച്ചാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. ഒരു ഏരിയൽ ബോംബിന്‍റെ ശകലങ്ങളാണ് കണ്ടെത്താൻ സാധിച്ചത്. അതിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിയില്ലെന്നും, എന്നാൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇതൊരു റഷ്യൻ [സോവിയറ്റ്] നിർമ്മിത ബോംബാണ്. 120 കിലോഗ്രാമാണ് ഭാരം. ഇതിൽ 40 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണെന്നും സെൽ‌കോ സിവാനോവിച്ച്  പറഞ്ഞു. 


എന്നാല്‍, യുഎവി റഷ്യയുടേതാണോ അതോ യുക്രൈനിന്‍റെതാണോ എന്ന ചോദ്യവും ഇതോടെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു .  ഇതുവരെ ലഭിച്ച തെളിവുകള്‍ രണ്ടു രാജ്യങ്ങളിലേയ്ക്കും വിരല്‍ ചൂണ്ടുന്നതായി അദ്ദേഹം പറഞ്ഞു.


സ്ഫോടനത്തിന് പിന്നാലെ ക്രൊയേഷ്യ നാറ്റോയെ വിമർശിച്ചിരുന്നു.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.