Viral Video: ഞാനിത് എവിടാ! കണ്ണും ഉരുട്ടി നാക്കും നീട്ടി ഈ കുട്ടിക്കുരങ്ങൻ, കൗതുകമായി വീഡിയോ
പുതിയൊരു ലോകം കാണുന്ന പോലെ കണ്ണുകൾ ഉരുട്ടി ഇടയ്ക്ക് ഒന്ന് നാക്കും നീട്ടി തന്റെ ചുറ്റിനും എന്താണ് സംഭവിക്കുന്നതെന്ന് നോക്കുകയാണ് ഈ കുട്ടിക്കുരങ്ങൻ.
മൃഗങ്ങളുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നമ്മൾ കാണാറുണ്ട്. പ്രത്യേകിച്ചും നായ്ക്കുട്ടികളുടെയും പൂച്ചക്കുട്ടികളുടെയും കുട്ടിക്കുരങ്ങന്മാരുടെയുമൊക്കെ വീഡിയോ വളരെ രസകരമാണ് കണ്ടുകൊണ്ടിരിക്കാൻ. ഒരു വീഡിയോ തന്നെ ചിലപ്പോൾ നമ്മൾ റിപ്പീറ്റ് അടിച്ച് വീണ്ടും വീണ്ടും കാണാറുണ്ട്. അത്തരത്തിൽ ഒരു കുട്ടിക്കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകം ഉണർത്തുന്നത്.
ഒരു പുതപ്പിൽ പൊതിഞ്ഞിരിക്കുകയാണ് ഈ കുട്ടിക്കുരങ്ങനെ. ആരുടെയോ കയ്യിൽ ഇരിന്ന് കൊണ്ട് ചുറ്റും നോക്കുകയാണ്. അതിന്റെ നോട്ടത്തിൽ തന്നെയുണ്ട് ഒരു കൗതുകം. പുതിയൊരു ലോകം കാണുന്ന പോലെ കണ്ണുകൾ ഉരുട്ടി ഇടയ്ക്ക് ഒന്ന് നാക്കും നീട്ടി തന്റെ ചുറ്റിനും എന്താണ് സംഭവിക്കുന്നതെന്ന് നോക്കുകയാണ് ഈ കുട്ടിക്കുരങ്ങൻ. ഒരു നിഷ്ക്കളങ്കത ആ മുഖത്ത് കാണാം. എത്ര അത്ഭുതത്തോടെയാകും കുട്ടിക്കുരങ്ങൻ ഈ ലോകത്തെ കാണുന്നതെന്ന് അതിന്റെ നോട്ടത്തിൽ നിന്ന് മനസിലാക്കാം.
എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. discover.animal എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. 'ലുക്ക് അറ്റ് ദോസ് ഐസ്' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. നിരവധി പേർ ഇതിനേടകം വീഡിയോ കാണുകയംു ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...