Afghan പതാക ഉയർത്തി നടത്തിയ പ്രതിഷേധത്തിന് നേരെ താലിബാൻ തീവ്രവാദികളുടെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു
ജലാലാബാദിൽ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് തീവ്രവാദികൾ വെടിയുതിർത്തത്
കാബൂള്‍: താലിബാനെതിരെ (Taliban) പ്രതിഷേധിച്ചവര്‍ക്കുനേരെ ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 12 ലധികം പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ നഗരമായ ജലാലാബാദിൽ നടത്തിയ പ്രതിഷേധത്തിന് നേരെയാണ് തീവ്രവാദികൾ (Terrorist) വെടിയുതിർത്തത്.
താലിബാന്‍ പതാക നീക്കി അഫ്ഗാനിസ്ഥാന്റെ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചവര്‍ക്കു നേരെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍നിന്ന് 115 കിലോമീറ്റര്‍ അകലെയാണ് ജലാലാബാദ്. നഗരത്തിലെ പഷ്തൂണിസ്താന്‍ സ്‌ക്വയറിലാണ് വെടിവെപ്പുണ്ടായത്.
അഫ്ഗാനിസ്ഥാന്റെ പതാക (Afghanistan) നീക്കി താലിബാന്റെ പതാക ഉയർത്തിയിരുന്നു. ഇതാണ് പ്രദേശവാസികള്‍ നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനക്കൂട്ടത്തിന് നേരെ പലതവണ വെടിവെപ്പ് നടത്തുന്നതിന്റെയും ജനങ്ങള്‍ ചിതറി ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ് നടത്തിയത് സംബന്ധിച്ച് താലിബാൻ പ്രതികരിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...