What is HMPV: കൊവിഡിന് സമാനമായ രീതിയിൽ പടരും, രോഗികൾ കൂടുതലും 14 വയസിൽ താഴെയുള്ള കുട്ടികൾ; ബാധിക്കുന്നത് ശ്വസനേന്ദ്രിയ സംവിധാനങ്ങളെ; എന്താണ് HMPV?
Human Metapneumovirus: മൂന്ന് മുതൽ ആറ് ദിവസം വരെയാണ് എച്ച്എംപിവി വൈറസിന്റെ ഇൻക്യുബേഷ്ൻ പിരീഡ് എന്ന് പറയുന്നത്.
ബെയ്ജിങ്: കൊവിഡ് മഹാമാരിക്ക് ശേഷം ചൈനയിൽ പുതിയ വൈറസ് പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്.എം.പി.വി) ആണ് ചൈനയിൽ പടരുന്നതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷങ്ങൾക്കിപ്പുറമാണ് ചൈനയിൽ വീണ്ടും പുതിയ വൈറസ് ഉണ്ടാകുന്നത്. രാജ്യത്തെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ ചില വീഡിയോകൾ ഉദ്ധരിച്ച് വരുന്ന റിപ്പോർട്ടുകൾ. വൈറസ് ബാധിച്ച് നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഫ്‌ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 തുടങ്ങി ഒന്നിലേറെ വൈറസുകൾ ചൈനയിൽ പടരുന്നതായാണ് വിവരം. എന്നാൽ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യങ്ങൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.
മാസ്ക് ധരിച്ച് രോഗികൾ ആശുപത്രികളിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വൈറസ് പടരുന്നതിന് പിന്നാലെ ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയുടെ വടക്കൻ പ്രവിശ്യകളിൽ 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകള്‍ പടരുന്നതെന്നാണ് വിവരം.
എന്താണ് എച്ച്എംപിവി?
കൊവിഡ് വൈറസിന് സമാനമായ രീതിയില്‍ പടരുന്ന ഒരു വൈറസ് ബാധയാണ് എച്ച്.എം.പി.വി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്നതിനാൽ ഇത് ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു. പ്രായമായവരിലും കുട്ടികളിലും പ്രതിരോധശക്തി കുറഞ്ഞവരിലുമാണ് ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതൽ. ന്യൂമോവിരിഡേ(Pneumoviridae) ഗണത്തില്‍ പെട്ടതാണ് എച്ച്.എം.പി.വി. 2001ലാണ് ഈ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്.
ലക്ഷണങ്ങൾ എന്തൊക്കെ?
യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ പ്രകാരം, ശൈത്യകാലത്ത് ഉണ്ടാകുന്ന മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവിക്കുമുള്ളത്. ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
ഇത് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
മൂന്ന് മുതൽ ആറ് ദിവസം വരെയാണ് ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. അതായത്, വൈറസ് ബാധിച്ച് മൂന്ന് മുതൽ ആറ് ദിവസത്തിനുള്ളിൽ അതിൻ്റെ ലക്ഷണങ്ങൾ കാണിക്കും.
രോഗത്തിൻറെ ദൈർഘ്യം അതിൻ്റെ തീവ്രതയനുസരിച്ച് വ്യത്യാസപ്പെടാം.
എങ്ങനെ പ്രതിരോധിക്കാം?
സോപ്പ് ഉപയോഗിച്ച് കൈ കഴുകുക.
കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക.
രോഗബാധിതരുമായി അകലം പാലിക്കുക. വൈറസിന് സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വയം ഐസൊലേറ്റ് ചെയ്യുക.
കൈയും വായും പൊത്തി തുമ്മുക.
രോഗബാധിതരുമായി കപ്പുകളും പാത്രങ്ങളും പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
അസുഖം വന്നാൽ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക.
ചികിത്സ?
നിലവില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.