Haiti Earthquake : ഹെയ്തി ഭൂചലനത്തിൽ മരണം 1200 കടന്നു, ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ശനിയാഴ്ച ഹെയ്തിയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1297 ആയതായി രാജ്യത്തിന്റെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു.
Port-au-Prince : കരീബിയൻ ദ്വീപ് രാഷ്ട്രമായ (Caribbean nation) ഹെയ്തിയിൽ (Haiti) ശനിയാഴ്ചയുണ്ടായ ഭൂചലനത്തിൽ (Earthquake) മരിച്ചവരുടെ എണ്ണം 1297 ആയി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 5700 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ (Richter Scale) 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഹെയ്തിയിലുണ്ടാത്. സംഭവത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
നിരവധി നാശനഷ്ടങ്ങളാണ് ഹെയ്തിയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുത്. പള്ളികളും ഹോട്ടലുകളുമടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ ഭൂചലനത്തിൽ തകര്‍ന്നു. ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകളുണ്ടായി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഉപദ്വീപിലെ പ്രധാന നഗരമായ ലെസ് കെയ്‌സില്‍ (Les Cayes) ജനങ്ങള്‍ തുറസായ സ്ഥലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. ലെസ് കെയ്സില്‍ നിന്ന് ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത ഭൂകമ്പത്തിനേത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്നു.
Also Read: Haiti Earthquake : ഹെയ്തിയിൽ ശക്തമായ ഭൂചലനത്തിൽ 300ൽ അധികം പേർ മരണപ്പെട്ടതായി റിപ്പോർട്ട്
ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ (Port-au-Prince) നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള നഗരമായ പെറ്റിറ്റ് ത്രൂ നിപ്പസിനു സമീപം ആണ് പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റിര്‍ ചുറ്റളവില്‍ ഏഴ് തുടര്‍ചലനങ്ങളുണ്ടായിരുന്നു. രാത്രിയോടെ 5.9 തീവ്രതയുള്ള രണ്ടാം ഭൂചനവും ഉണ്ടായി.
Also Read: Earthquake : രാജസ്ഥാനിൽ ഭൂകമ്പം, റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തി
ദുരന്തത്തെ തുടർന്ന് ഹെയ്തി പ്രധാനമന്ത്രി എരിയേല്‍ ഹെന്റി (Prime Minister Ariel Henry) രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ (State of Emergency) പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂചലനത്തിന് പിന്നാല ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗ്രെയ്സ് ചുഴലിക്കാറ്റ് (Tropical Storm Grace)തിങ്കളാഴ്ച ഹെയ്റ്റിയില്‍ എത്തുമെന്നാണ് പ്രവചനം. കരയില്‍ തൊടുമ്പോള്‍ ന്യൂനമര്‍ദമായി മാറാമെങ്കിലും കനത്തമഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് ഗ്രെയ്സ് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്.
Also Read: Earthquake Delhi: ഡൽഹിയിൽ ഭൂചലനം,റിക്ടർ സ്കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തി
അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden) അടിയന്തരസഹായം എത്തിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരച്ചിലിനുമായി അമേരിക്ക സംഘത്തെ ഹെയ്തിയിലേക്ക് അയച്ചിട്ടുണ്ട്.
Also Read: Indonesia Earthquake: ഇന്തോനേഷ്യ വിറച്ചു പോയ ഭൂകമ്പം, അഞ്ച് മരണം
2010 ജനുവരിയില്‍ ഹെയ്തിയിൽ റിക്ടര്‍സ്‌കെയിലില്‍ തീവ്രത ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടുലക്ഷത്തിലധികം പേരായിന്നു മരിച്ചത്. മൂന്നുലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഒന്നരലക്ഷം പേര്‍ക്ക് വീട് ഇല്ലാതെയായി. അതിന്റെ ആഘാതത്തിൽ നിന്ന് രാജ്യം കരകയറുന്നതിനിടെയാണ് മറ്റൊരു ദുരന്തം നേരിടേണ്ടി വന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...