ന്യുഡൽഹി : മികച്ച സംവിധാനത്തിനു ഓസ്കാർ അവാർഡ് കിട്ടിയിട്ടും ക്ലോയി ഷാവോയെ ചൈന അവഗണിക്കുന്നുവെന്ന് ആരോപണം.  ഓസ്കറിൽ ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ വനിത എന്ന വിശേഷണം കൂടി നൊമാഡ്‌ലാൻഡ് സംവിധായിക ക്ലോയി ഷാവോയ്ക്ക് ലഭിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ക്ലോയി ഷാവോയെ തീർത്തും അവഗണിക്കുകയാണ് ചൈനീസ് മാധ്യമങ്ങൾ എന്നാണ് റിപ്പോർട്ട്.  അവാർഡ് ദാന ചടങ്ങ് കഴിഞ്ഞ ഒരുപാട് സമയം കഴിഞ്ഞുവെങ്കിലും  ചൈനയുടെ ഔദ്യോഗിക മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി, സ്റ്റേറ്റ് ന്യൂസ് സർവീസ് സിൻ‌ഹുവ, ഗ്ലോബൽ ടൈംസ് എന്നിവ ഷാവോയെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ തയ്യാറായിട്ടില്ലയെന്നാണ് സൂചന.


Also Read: Covid Second Wave: ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ഗൂഗിളും മൈക്രോ സോഫ്റ്റും


ഇംഗ്ലണ്ടിലായിരുന്നു ചൈനീസ് വംശജയായ ഷാവോയുടെ സ്കൂൾ വിദ്യാഭ്യാസം ശേഷം യുഎസിലെത്തി. ചൈനയുമായുള്ള ബന്ധം അത്ര നല്ലതായിരുന്നില്ല. മാത്രമല്ല 2013ൽ അമേരിക്കൻ സിനിമാ മാസികയായ ഫിലിംമേക്കറിന് നൽകിയ അഭിമുഖത്തിൽ ചൈനയെ ഷാവോ വിമർശിച്ചിരുന്നു. 


അന്ന് ഷാവോ പറഞ്ഞത് തന്റെ ബാല്യകാലത്തെ ചൈന നുണകൾ നിറഞ്ഞതായിരുന്നുവെന്നും അമേരിക്കയാണ് ഇപ്പോൾ തന്റെ രാജ്യം എന്നുമായിരുന്നു.  കൂടാതെ അടുത്തിടെ ഒരു ഓസ്ട്രേലിയൻ മാധ്യമത്തോട് സംസാരിച്ചപ്പോഴും ഷാവോ ചൈനയ്ക്ക് അനുകൂലമല്ലാത്ത നിലപാടായിരുന്നു സ്വീകരിച്ചത്.  ഈ പരാമർശം ചൈനയിൽ അമർഷമുണ്ടാക്കി.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.