ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ നയതന്ത്ര മേഖലയിലെ റസ്റ്റാറന്‍റിൽ ഭീകരർ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. ഭീകരര്‍ ബന്ദികളാക്കിയവരില്‍ 13 പേരെ പൊലീസ് രക്ഷപെടുത്തി. അഞ്ച് ഭീകരരെ പൊലീസ് വധിച്ചു. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ട്. രണ്ട് പേര്‍ രക്ഷപെട്ടതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. നിരവധി ആളുകളെ ഇപ്പോഴും ബന്ദികളാക്കി വെച്ചിരിക്കുകയാണ്. റെസ്‌റ്റോറന്റിനുള്ളില്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നതിന്‍റെ കൃത്യമായ കണക്ക് നല്‍കാന്‍ പൊലീസിന് സാധിക്കുന്നില്ല.നൂറോളം വരുന്ന കമാൻഡോ സംഘമാണ് ഭീകരർ താവളമടിച്ച റസ്റ്റാറന്‍റിലേക്ക് ഇരച്ചുകയറിയത്. വെടിവെപ്പ് നടത്തിയ ഭീകരരെ വധിച്ചാണ് സൈന്യം 20തോളം വരുന്ന ബന്ദികളെ മോചിപ്പിച്ചത്. 


ആംബുലൻസ് അടക്കമുള്ള മുൻകരുതൽ സൗകര്യങ്ങൾ ഒരുക്കിയ ശേഷമായിരുന്നു സൈനിക നടപടി. ഇതോടെ 10 മണിക്കൂർ നീണ്ട അക്രമ സംഭവങ്ങൾക്കാണ് അറുതിയായത്.ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു കൊണ്ട് അവരുമായി ബന്ധമുള്ള വാർത്താ ഏജൻസി അമഖ് ട്വീറ്റ് ചെയ്തു. 20 പേരെ കൊലപ്പെടുത്തിയെന്നാണ് ഐ.എസ് അവകാശപ്പെടുന്നത്


.വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് റസ്റ്റാറന്‍റിനുള്ളിലേക്ക് ഇരച്ചു കയറിയ ഭീകരർ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുത്തിയത്. വെടിവെപ്പിൽ 27 പൊലീസുകാരും ഒരു സിവിലിയനും ഉൾപ്പെടെ 28 പേര്‍ക്ക് പരിക്കേറ്റു. 20 വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ അക്രമികള്‍ ബന്ദികളാക്കിയത്. ബന്ദികളിൽ ഏഴ് ഇറ്റാലിയൻ പൗരന്മാരും ഉൾപ്പെടുന്നു.വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗുല്‍ഷന്‍ മേഖലയിലാണ് എട്ടംഗ സായുധ ഭീകരസംഘം ആക്രമണം നടത്തിയത്. ഹോലെ ആര്‍ട്ടിസാന്‍ ബേക്കറി എന്ന റസ്റ്റാറന്‍റില്‍ ഇരച്ചുകയറിയ ആക്രമികള്‍ ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വിദേശികളും നയതന്ത്ര പ്രതിനിധികളും സമ്പന്നരും എത്തുന്ന കഫേയാണിത്.


ബംഗ്ലാദേശിലെ ക്വിക്ക് റെസ്‌പോണ്‍സ് ബെറ്റാലിയനാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ലഫ്റ്റനന്റ് കേണല്‍ തുഹിന്‍ മൊഹമ്മദ് മസൂദാണ് ബന്ദികളെ മോചിപ്പിച്ച കാര്യം വ്യക്തമാക്കിയത്. റെസ്‌റ്റോറന്റിനകത്ത് രണ്ട് വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ഇറ്റലി, ജപ്പാന്‍ സ്വദേശികളാണ് ബന്ദികളാക്കപ്പെട്ടവരില്‍ ഏറെയും.രാവിലെ ഏഴരയോടെ നടത്തിയ സൈനിക നീക്കത്തിലാണ് ഭീകരരെ വധിച്ചതെന്ന് ലഫ്റ്റന്‍റ് കേണൽ തുഹിൻ മുഹമ്മദ് മസൂദ് അറിയിച്ചു.