Divorce Celebration: വിവാഹമോചനം ആഘോഷിക്കാന്‍ ബംഗി ജംപിംഗ്, കയര്‍ പൊട്ടി 70 അടി താഴ്ചയിലേയ്ക്ക് യുവാവ്!!
Divorce Celebration: ബംഗി ജംപിംഗ് നടത്താനായി 70 അടി ഉയരത്തിൽ നിന്ന് ചാടിയ ഉടനെ കയർ പൊട്ടി യുവാവ് അഗാധമായ കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു...!!
Divorce Celebration: അടുത്തിടെയായി നമുക്കറിയാം ആളുകള്‍ ജീവിതം ആഘോഷമാക്കുകയാണ് . പ്രത്യേകിച്ചും കൊറോണയ്ക്ക് ശേഷം ചെറിയ ചെറിയ സന്തോഷങ്ങള്‍ പോലും ആഘോഷമാക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഇന്ന് അധികവും. അതായത്, ആഘോഷിക്കാന്‍ ഒരു പ്രത്യേക കാരണം ഇന്ന് ആര്‍ക്കും ആവശ്യമില്ല.
അത്തരത്തില്‍ ഒരു പ്രത്യേക അവസരത്തില്‍ നടന്ന ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നത്. അടുത്തിടെ ഒരു യുവാവ് തന്‍റെ വിവാഹമോചനം ആഘോഷിച്ചതാണ്, തന്‍റെ ആഘോഷം തന്നെ ഈ വിധത്തില്‍ എത്തിയ്ക്കുമെന്ന് യുവാവിന് യാതൊരു ഊഹവും ഇല്ലായിരുന്നു.
വിവാഹ മോചനം നേടിയത് ആഘോഷിക്കാന്‍ യുവാവ് കണ്ടെത്തിയ മാര്‍ഗ്ഗം ബംഗി ജംപിംഗ്, നടത്തുക എന്നതായിരുന്നു...!! ഇതില്‍ കൂടുതല്‍ സാഹസികമായ ഒരു ആഘോഷം യുവാവിന്‍റെ മനസ്സില്‍ എത്തിയില്ല എന്നതാണ് വസ്തുത. എന്നാല്‍, തന്‍റെ ആഘോഷം തന്നെ എവിടേക്കാണ് എത്തിയ്ക്കുക എന്നതിനെക്കുറിച്ച് ആ വ്യക്തിക്ക് അറിയില്ലായിരുന്നു. ബംഗി ജംപിംഗ് നടത്താനായി 70 അടി ഉയരത്തിൽ നിന്ന് ചാടിയ ഉടനെ കയർ പൊട്ടി യുവാവ് അഗാധമായ കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു...!!
സാഹസികത ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രധാന വിനോദമാണ് ബംഗി ജംപിംഗ്. പലരും സാഹസിക യാത്രയ്ക്ക് പോകുമ്പോള്‍ ബംഗി ജംപിംഗ് നടത്തുന്നു. ഇത് അത്ഭുതകരമായ ഒരു അനുഭവമാണ്, പക്ഷേ ഇതിന് വളരെയധികം ധൈര്യം ആവശ്യമാണ് എന്ന് നമുക്കറിയാം. അത്തരത്തില്‍ വിവാഹമോചനം നേടിയത് ആഘോഷിക്കാന്‍ നടത്തിയ സാഹസിക യാത്രയ്ക്കിടെയാണ് യുവാവ് ബംഗി ജംപിഗ് നടത്താന്‍ തീരുമാനിയ്ക്കുന്നത്. വിവാഹം സാഹസികമായി അവസാനിച്ചതോടെ അടുത്ത സാഹസികത നടത്താന്‍ തിരഞ്ഞെടുത്ത യുവാവിന് സംഭവിച്ചത് ഏറെ ദയനീയമായിരുന്നു.
70 അടി ഉയരത്തിൽ നിന്നാണ് യുവാവ് ചാടിയത്, ചാടിയതേ കയര്‍ പൊട്ടി,
യഥാർത്ഥത്തിൽ, ഈ സംഭവം നടക്കുന്നത് പോർച്ചുഗലിലാണ്. റാഫേൽ എന്ന 22 കാരനായ ഈ യുവാവ് അടുത്തിടെ വ്യക്തിപരമായ കാരണങ്ങളാല്‍ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടുകയും ഇത് ആഘോഷിക്കാൻ പ്ലാന്‍ ചെയ്യുകയും ചെയ്തു. അതിനായി അദ്ദേഹം തിരഞ്ഞെടുത്തത് ബ്രസീലിലേക്ക് ഒരു സാഹസിക യാത്രയാണ്. അവിടെവച്ചാണ് ബംഗി ജംപിഗ് നടത്താന്‍ യുവാവ് തീരുമാനിക്കുന്നത്. പക്ഷേ തന്‍റെ ആഘോഷം ഇത്ര വലിയ ദുരന്തമായി മാറുമെന്ന് ഇയാള്‍ ഒരിയ്ക്കലും കരുതിയിട്ടുണ്ടാവില്ല. 70 അടി ഉയരത്തിൽ നിന്ന് ചാടിയ ഉടൻതന്നെ കയർ പൊട്ടി യുവാവ് 70 അടി ആഴത്തിലുള്ള കൊക്കയിലേയ്ക്ക് പതിച്ചു.
യുവാവിന്‍റെ ജീവൻ നഷ്ടപ്പെട്ടുവെന്ന് ആളുകൾ കരുതി. എന്നാല്‍, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സെക്യൂരിറ്റിയും ദുരിതാശ്വാസ പ്രവർത്തകരും ഇയാളെ കൊക്കയില്‍ നിന്ന് പുറത്തെടുത്തു. ശരീരഭാഗങ്ങൾ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു, എന്നിരുന്നാലും ആള്‍ മരിച്ചിരുന്നില്ല. രക്ഷാ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചു. യുവാവ് ഇപ്പോള്‍ ചികിത്സയോട് ശരിയായ രീതിയില്‍ പ്രതികരിയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
എല്ലുകള്‍ പൊട്ടി തകര്‍ന്നുവെങ്കിലും വിവാഹ മോചനത്തിന് ശേഷം താന്‍ എത്രമാത്രം സന്തോഷവാനാണെന്ന് ആശുപത്രിയിൽ എത്തിയ ശേഷം യുവാവ് പറഞ്ഞു. സാധ്യമായ എല്ലാ വഴികളിലും ജീവിതം ആസ്വദിക്കാൻ താന്‍ ആഗ്രഹിക്കുന്നതായും യുവാവ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...