Shinzo Abe Attacked: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോയെ വെടിവച്ച അക്രമി ആര്?
Shinzo Abe attacked: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ (Shinzo Abe) അക്രമി വെടിവച്ച ഉടൻതന്നെ അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു.
Shinzo Abe Attacked: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ നാര നഗരത്തിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റു വീണു. നെഞ്ചിൽ വെടിയേറ്റ ആബെ അബോധാവസ്ഥയിലാകുകയും അദ്ദേഹത്തെ ഹെലികോപ്റ്ററിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഷിൻസോയുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. ഷിൻസോയ്ക്ക് നേരെ വെടിയുതിർത്ത അക്രമിയെ പോലീസ് പിടികൂടി. എന്നാൽ എന്തിനാണ് അക്രമി ഷിൻസോയെ വെടിവെച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
ഷിൻസോയ്ക്ക് നേരെ വെടിയുതിർത്ത അക്രമിയെ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയും അയാളിൽ നിന്നും തോക്ക് തട്ടിയെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ജപ്പാനിലെ എൻഎച്ച്‌കെ വേൾഡ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് അക്രമിയുടെ പേര് യമഗാമി തെത്സുയ (Yamagami Tetsuya) എന്നാണ്. ഇയാൾക്ക് 41 വയസ്സാണ്. എന്നാൽ ഷിൻസോയെ വെടിവെച്ചത് എന്തിനാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
Also Read: Shinzo Abe Attacked: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് വെടിയേറ്റു; അക്രമി അറസ്റ്റിൽ
ഷിൻസോയെ യമഗാമി രണ്ടു തവണ നിറയൊഴിച്ചു. ഷിൻസോ വേദിയിൽ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ അക്രമി അദ്ദേഹത്തിൻറെ അടുത്തെത്തിയാണ് വെടിയുതിർത്തത്. അക്രമി ഷിൻസോയെ പിന്നിൽ നിന്ന് വെടിവെച്ചതായാണ് റിപ്പോർട്ട്. വെടിയേറ്റതിനെ തുടർന്ന് ഷിൻസോ താഴെ വീഴുകയായിരുന്നു. അക്രമി എല്ലാ മുന്നൊരുക്കത്തോടെയാണ് എത്തിയതെന്നാണ് വിവരം.
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെക്ക് വെടിയേറ്റു; അക്രമി അറസ്റ്റിൽ
കിഴക്കന്‍ ജപ്പാനിലെ നാറ നഗരത്തില്‍ പ്രസംഗിച്ചു കൊണ്ടിരിക്കവെയാണ് ഷിന്‍സോ ആക്രമിക്കപ്പെട്ടത്. നെഞ്ചിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു വീണെന്നും ജപ്പാനിലെ എൻഎച്ച്‌കെ വേൾഡ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അബോധാവസ്ഥയിലായ ആബെയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. അദ്ദേഹം 2020ലാണ് പ്രധാനമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങിയത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു വെടിയേറ്റത് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...