യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും തിരിച്ചെത്തി. ഡൊണാൾഡ് ട്രമ്പിന് ഏർപ്പെടുത്തിയ വിലക്ക് തങ്ങൾ പിൻവലിച്ച് ഇരു പ്ലാറ്റ്ഫോമുകളുടെയും അക്കൗണ്ട് പുനഃസ്ഥാപിച്ചുയെന്ന് മെറ്റ ഔദ്യോഗികമായി അറിയിച്ചു. 2021 ജനുവരി ആറിന് ക്യാപിറ്റോൾ ഹിൽ പ്രക്ഷോഭത്തിന് പിന്നാലെയാണ് ട്രമ്പിനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യുട്യൂബ് പ്ലാറ്റ്ഫോമുകളിൽ നിന്നും വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് രണ്ട് വർഷത്തിന് ശേഷമാണ് ഫേസ്ബുക്കിൽ നിന്നും വിലക്ക് പിൻവലിക്കുന്നത്. നേരത്തെ 2022 മെയിൽ ട്വിറ്റർ ട്രമ്പിന് വിലക്ക് പിൻവലിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

34 മില്യൺ ഫോളോവേഴ്സാണ് ട്രമ്പിന് ഫേസ്ബുക്കിലുണ്ട്. ഇൻസ്റ്റാഗ്രാമിൽ 23 മില്യൺ പേരാണ് യുഎസ് മുൻ പ്രസിഡന്റിനെ പിന്തുടരുന്നത്. 2024 യുസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ലക്ഷ്യം വെച്ച് ട്രമ്പ് രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമാകുമെന്ന് ട്രമ്പ് നവംബറിൽ അറിയിച്ചിരുന്നു.


ALSO READ : US Shootout : യുഎസിൽ ഇന്ത്യൻ സ്വദേശി വെടിയേറ്റ് മരിച്ചു; ഈ ആഴ്ചയിൽ അമേരിക്കയിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്


ക്യാപിറ്റോൾ പ്രക്ഷോഭത്തെ തുടർന്ന് പ്രാഥമികമായി മെറ്റ ആജീവനാന്ത വിലക്കാണ് മെറ്റ് ഏർപ്പെടുത്തിയത്. ആറ് മാസത്തിന് ശേഷം ജൂണിൽ വിലക്ക് രണ്ട് വർഷത്തേക്ക് നീട്ടുകയായിരുന്നു.ട്രംപിന് ആ ജീവനാന്തര വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത് എങ്കിലും പിന്നീട് ഫെയ്സ്ബുക്ക് രൂപീകരിച്ച സ്വതന്ത്ര ബോര്‍ഡ് തീരുമാനം പുന:​പരിശോധിക്കുകയും ആജീവനാന്തര വിലക്ക് വേണ്ടെന്നും എന്നാൽ വിലക്ക് രണ്ടുവർഷം കൂടി തുടരാനും നിർദ്ദേശിക്കുകയായിരുന്നു.  എങ്കിലും ട്രംപ് ഫേസ്ബുക്കിന്റെ നയത്തിന് വിരുദ്ധമായി നിയമങ്ങള്‍ ലംഘിച്ചാല്‍ പൂര്‍ണമായി വിലക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.