വാഷിംഗ്‌ടൺ: മുന്‍നിര ദിനപത്രങ്ങളായ  ന്യൂയോര്‍ക്ക് ടൈംസ്, എബിസി ന്യൂസ്, സിഎന്‍എന്‍, ടൈം, വാഷിംഗ്‌ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങള്‍ക്ക് വ്യാജ വാര്‍ത്തകൾ ക്കുള്ള പ്രത്യേക പുരസ്‌ക്കാരങ്ങൾ  പ്രഖ്യാപിച്ചുകൊണ്ട് ട്രംപിന്‍റെ പ്രതിഷേധം. വ്യാജ മാധ്യമങ്ങളെന്നു ട്രംപ് വിശേഷിപ്പിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളിലെ അവിശ്വസ്തത, തെറ്റായ വാര്‍ത്ത നല്‍കല്‍ തുടങ്ങിയവയ്ക്കാണ് ട്രംപ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെരഞ്ഞെടുപ്പിന് മുമ്പ് റഷ്യയുമായി ബന്ധപ്പെടാന്‍ ട്രംപ് നിര്‍ദേശിച്ചെന്നു എബിസി ന്യൂസും തന്‍റെ ഓഫീസില്‍ നിന്നു മാര്‍ട്ടിന്‍ ലൂദര്‍ കിംഗിന്‍റെ പ്രതിമ മാറ്റിയെന്നു ടൈമും തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്ന്  ട്രംപ് പരാതിപ്പെട്ടിരുന്നു. യുഎസ് ജനതയ്ക്ക് അഭിമാനിക്കാവുന്ന വാര്‍ത്തകളാണ് ഇവര്‍ നല്‍കിയതെന്നു പരിഹസിച്ച ട്രംപ് മികച്ച മാധ്യമ പ്രവര്‍ത്തകര്‍ യുഎസിലുണ്ടെങ്കിലും നീതിയില്ലാത്തതും അഴിമതി നിറഞ്ഞതുമായ മാധ്യമ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് ഈ അവാര്‍ഡ് നല്‍കുന്നതെന്നും പറഞ്ഞു.


തന്‍റെ ഭരണത്തിന്‍ കീഴില്‍ നടക്കുന്ന നല്ല വാര്‍ത്തകളായ ഐഎസിന്‍റെ പിന്‍വാങ്ങല്‍, യുഎസില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൂടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും  റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും തന്‍റെ ഭരണത്തിന്‍ കീഴില്‍ യുഎസ് വീണ്ടും ഉന്നതങ്ങളിലേക്ക് പോകുകയാണെന്നും ട്രംപ് മറ്റൊരു ട്വീറ്റിൽ പറഞ്ഞിരുന്നു.