ന്യൂയോര്‍ക്ക്:   പ്രസിഡന്‍റ്  തിരഞ്ഞെടുപ്പില്‍  ഡൊണാള്‍ഡ്  ട്രംപ് വിജയം ആവര്‍ത്തിക്കും...!!  ഇത്  പ്രവചനമാണ്...


COMMERCIAL BREAK
SCROLL TO CONTINUE READING

US പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍  ഡൊണാള്‍ഡ്  ട്രംപ് തന്നെ വിജയിക്കുമെന്ന്‍  തനിക്ക്  ദര്‍ശനം ലഭിച്ചതായി  ആസ്ട്രേലിയയില്‍ നിന്നുള്ള പാസ്റ്റര്‍ ഡോ. റെഗ്‌ മൊറെയ്സ്.   ലിവിംഗ് ഫെയ്ത്ത് കമ്യൂണിറ്റി ചര്‍ച്ചിന്‍റെ സ്ഥാപക പാസ്റ്ററാണ് ഡോ. റെഗ്.  2020ന്‍റെ ആദ്യമാണ് തനിക്ക് ഇങ്ങനെയൊരു ദര്‍ശനം  ലഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.


ട്രംപിന്‍റെ വിജയത്തിനായി സെപ്റ്റംബര്‍ 12ന്  പ്രത്യേക പ്രാര്‍ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, ഇദ്ദേഹം  മുന്‍പ് നടത്തിയ പ്രവചനങ്ങളില്‍ ചിലത് സത്യമായി ഭവിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം.  


ട്രംപ് വിജയിക്കുമെന്ന് പ്രവചിച്ച ഡോക്ടറുടെ മുന്‍കാലങ്ങളിലുള്ള പല പ്രവചനങ്ങളും ശരിയാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. 


2017ല്‍ ആസ്ട്രേലിയന്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി  മാല്‍ക്കം ടേണ്‍ ബോള്‍ പരാജയപ്പെടുമെന്നും  എതിര്‍സ്ഥാനാര്‍ഥി  സ്കോട്ട് മോറിസണ്‍ വിജയിക്കുമെന്നും പ്രഖ്യാപിച്ചപ്പോള്‍ അതൊരിക്കലും സാധ്യമാകുകയില്ലെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഡോക്ടറുടെ പ്രവചനം ശരിവയ്ക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം.


സ്കോട്ട് മോറിസണ്   തുല്യമായാണ് ട്രംപിനെ ഡോ. റെഗ് വിശേഷിപ്പിച്ചത്. അമേരിക്കയ്ക്ക് ഇന്നാവശ്യം ട്രംപിനെ പോലെയുള്ള ഒരു പ്രസിഡന്‍റിനെയാണ് എന്നും  റെഗ് പറഞ്ഞു. ബൈഡനും ഹാരിസനും കുറെ പണം സമ്പാദിക്കുമെന്നും എന്നാല്‍ വിജയം അവര്‍ക്ക് അപ്രാപ്യമായിരിക്കുമെന്നും ഡോ. റെഗ് പറഞ്ഞു.


അമേരിക്കയില്‍ തിരഞ്ഞെടുപ്പ്  രംഗം  ചൂടുപിടിച്ചു വരുമ്പോഴാണ്   ഡോ. റെഗിന്‍റെ പ്രവചനമെന്നത് ശ്രദ്ധേയമാണ്.
 
നവംബറിലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സര്‍വ്വസന്നാഹവും കൂട്ടുകയാണ് ഇരു പാര്‍ട്ടികളും.


എന്നാല്‍,   അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ജ്ജീവമായ ഒരു പ്രസിഡന്‍റ്   തിരഞ്ഞെടുപ്പാണ് ഇതെന്നാണ്  രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 
 
രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളും അണികള്‍ക്ക് ആവേശം പകരുന്നില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിന്‍റെ  പ്രത്യേകത. പുതിയ പ്രസിഡന്‍റ്  ആരാണെന്നറിയുവാനുള്ള ആകാംക്ഷ, സാധാരണക്കാരിലും കാണുന്നില്ല.  


അമേരിക്കയില്‍ അടുത്തിടെ നടന്ന  വര്‍ഗ്ഗീയ കലാപങ്ങളും   കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതിയും  ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. എന്നാല്‍, ഇതൊന്നും അവസരമാക്കാനുള്ള യാതൊരു ശ്രമവും ഡെമോക്രാറ്റുകളുടെ ഭാഗത്തുനിന്നും കാണുന്നില്ല എന്നതാണ്  വസ്തുത. 


റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരില്‍ തന്നെ ട്രംപിനോട് എതിര്‍പ്പുള്ളവരുള്ളപ്പോള്‍, ഇപ്പുറത്ത് ജോ ബിഡന്‍റെ  അവസ്ഥയും മറ്റൊന്നല്ല. അഭിപ്രായ സര്‍വ്വേകളില്‍ മുന്നിട്ട് നില്‍ക്കുമ്പോഴും പ്രചാരണങ്ങളില്‍ അതിന്‍റെ  മുന്‍തൂക്കം കൊണ്ടുവരുവാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റ്  ആയിരിക്കും78 കാരനായ  ബിഡന്‍.....