Dubai: ദുബായിൽ വൻ തീപിടിത്തം; 16 പേർ മരിച്ചു, മരിച്ചവരിൽ രണ്ട് പേർ മലയാളികൾ
Dubai Fire: തീപിടിത്തത്തിൽ 16 പേർ മരിച്ചതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും ദുബായ് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ രക്ഷാപ്രവർത്തനം നടത്തിയതായും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
ദുബായ്: ദുബായിലെ അൽ റാസ് ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റതായും ദുബായ് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ രക്ഷാപ്രവർത്തനം നടത്തിയതായും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയതായും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. ഇവർ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചതായാണ് വിവരം. ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ തീപിടിത്തം ഉണ്ടായ സ്ഥലത്ത് എത്തി. അറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ ആളുകളെ ഒഴിപ്പിക്കലും അഗ്നിശമന പ്രവർത്തനങ്ങളും ആരംഭിച്ചു. കെട്ടിടത്തിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
ALSO READ: Saudi: മലയാളി ഉംറ തീർത്ഥാടകർ സഞ്ചരിച്ച കാർ സൗദിയിൽ ലോറിയുമായി കൂട്ടിയിച്ചു
അപകടകാരണങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ഇന്നലെ (ശനി) ഉച്ചയ്ക്ക് 12:35 നാണ് തീപിടിത്തത്തെ കുറിച്ച് ദുബായ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ അറിയിപ്പ് ലഭിച്ചത്. അറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ ദുബായ് സിവിൽ ഡിഫൻസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള ഒരു സംഘം അപകടസ്ഥലത്തെത്തി. പോർട്ട് സയീദ് ഫയർ സ്റ്റേഷനിലെയും ഹംരിയ ഫയർ സ്റ്റേഷനിലെയും ടീമുകൾ അഗ്നിശമന പ്രവർത്തനങ്ങൾക്ക് സഹായം നൽകി. ഉച്ചയ്ക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കിയ ശേഷം ശീതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിലുള്ള അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. ദുബായ് പോലീസ്, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർ, മരിച്ചവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുമായി ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. “കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന കേരളത്തിൽ നിന്നുള്ള ദമ്പതികളും തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് പുരുഷന്മാരും മൂന്ന് പാകിസ്ഥാനി സഹോദരങ്ങളും ഒരു നൈജീരിയൻ സ്ത്രീയും ഉൾപ്പെടെയുള്ളവരെ തിരിച്ചറിയാൻ കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...