രു ചീഞ്ഞ പഴം കാരണം കെട്ടിടത്തില്‍ നിന്ന് നീക്കിയത് 550 പേരെ!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയായ ക്യാന്‍ബെറയുടെ ലൈബ്രറിയില്‍ നിന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ ദുര്‍ഗന്ധം വന്നു തുടങ്ങിയത്. ഗ്യാസ് ചോരുന്നതാണെന്ന് സംശയമുണര്‍ന്ന ലൈബ്രറി അധികൃതര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. 


സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ സേന എത്രയും പെട്ടെന്ന് കെട്ടിടം ഒഴിയാന്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കുകയു൦ ചെയ്തു.


അന്തരീക്ഷ നിരീഷണ സന്നാഹങ്ങളുടെ സഹായത്തോടെ പരിശോധന തുടര്‍ന്ന സേന അപകട സൂചന നല്‍കുകയും ചെയ്തു. ഒടുവില്‍ പരിശോധന അവസാനിപ്പിച്ച് മടങ്ങിയ സേന പറഞ്ഞ കാര്യമാണ് ഏവരെയും ഞെട്ടിച്ചത്.


ദുര്‍ഗന്ധമുണ്ടാക്കിയത് ലൈബ്രറിയിലെ ചവറ്റുകുട്ടയില്‍ കിടന്ന ഒരു ചീഞ്ഞ പഴമായിരുന്നു!!


ഏഷ്യയിലെ വിവിധ ഭാഗങ്ങളിലും പൊതുസ്ഥലങ്ങളിലും നിരോധിക്കപ്പെട്ട ഡ്യുറിയന്‍ എന്ന പഴമാണ് ചീഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരച്ചില്‍ അവസാനിപ്പിച്ച സേന ലൈബ്രറി അധികൃതര്‍ക്ക് കെട്ടിടം വിട്ടുനല്‍കിയതായും വ്യക്തമാക്കി. 


ലൈബ്രറി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതായി സംഭവ ശേഷം അധികൃതര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 


കഴിഞ്ഞ ഏപ്രിലില്‍ സമാനമായ സംഭവം മെല്‍ബണിലെ ആര്‍എംഐറ്റി ക്യാമ്പസിലും നടന്നിരുന്നു. അന്ന് 600 ഓളം വരുന്ന അധ്യാപകരെയും വിദ്യാര്‍ത്ഥികളെയുമാണ്‌ കെട്ടിടത്തില്‍ നിന്ന്  ഒഴിപ്പിച്ചത്.