Afghanistan Earthquake Update: അഫ്ഘാനിസ്ഥാനിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ കനത്ത നാശം. ഔദ്യോഗിക റിപ്പോര്‍ട്ട്‌ അനുസരിച്ച് മരണസംഖ്യ ആയിരത്തോടടുക്കുകയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അഫ്ഘാനില്‍ ഉണ്ടായത്. രാജ്യത്തിന്‍റെ  കിഴക്കൻ പ്രവിശ്യയായ പക്തികയിലെ ബർമാൽ, ജിറുക്, നാക, ഗ്യാൻ ജില്ലകളിലെ ആയിരക്കണക്കിന് വീടുകള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു.  തുടക്കത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ 250 പേര്‍ മരിച്ചതായാണ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മരണസംഖ്യ ആയിരത്തോടടുക്കുകയാണ്. കൂടാതെ നിരവധി പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയതായും സംശയിക്കുന്നു. 


Also Read:  Afghanistan earthquake: അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 255 മരണം, നിരവധി പേർക്ക് പരിക്കേറ്റു


അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ ഇതുവരെ 950 പേരെങ്കിലും  മരിച്ചതായും നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായും താലിബാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ഭൂകമ്പത്തിൽ ഇതുവരെ 950 പേർ മരിക്കുകയും 610 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ നേതൃത്വത്തിലുള്ള സർക്കാരിലെ പ്രകൃതി ദുരന്ത നിവാരണ സഹമന്ത്രി മൗലവി ഷർഫുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞതായി സർക്കാർ നടത്തുന്ന ബക്തർ വാർത്താ ഏജൻസി ട്വീറ്റ് ചെയ്തു. 


രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. താലിബാന്‍ സര്‍ക്കാര്‍ വിദേശ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അഫ്ഗാന്‍റെ കിഴക്കന്‍ മേഖലയില്‍ വലിയ രീതിയില്‍ ഭൂകമ്പം ഉണ്ടായത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.