Earth Quake: നേപ്പാളിൽ ഭൂമി കുലുക്കം,റിക്ടർ സ്കെയിലിൽ 5.3 തീവ്രത
പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 113 കിലോമീറ്റര്‍ അകലെയാണ്
കാഠ്മണ്ഡു: നേപ്പാളിൽ (Earthquake) വിവിധയിടങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ജനങ്ങളും പരിഭ്രാന്തരാണ്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബുധനാഴ്ച രാവിലെ 5.30 ഒാടെയായിരുന്നു ഭൂചലനം. പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 113 കിലോമീറ്റര്‍ അകലെയാണ്. എന്നാല്‍ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള അപകടം നടന്നതായി സൂചനയില്ല.
2015-ൽ നടന്ന ഭൂചലനത്തിൽ നേപ്പാളിൽ വലിയ നാശ നഷ്ടങ്ങളായിരുന്നു നേപ്പാളിലുണ്ടായത്. അതിന് ശേഷംമുണ്ടാകുന്ന ചെറിയ ചലനങ്ങളിൽ പലതിലും വലിയ ആശങ്കയാണ് രാജ്യത്തിന്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.