നേപ്പാൾ: നേപ്പാളിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ജുംല ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ത്യൻ സമയം ഇന്നലെ വൈകീട്ട് 3.59 നായിരുന്നു ഭൂചലനം റിപ്പോർട്ട് ചെയ്തത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പുതുവർഷത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡബിൾ സമ്മാനം!


നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി നൽകിയ വിവരമനുസരിച്ച് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഡിസംബർ 17, 19 തീയതികളിലും ഇവിടെ ഭൂചലനം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഡിസംബർ 19 ന് നേപ്പാളിലെ പാർഷെയിൽ നിന്ന് 16 കിലോമീറ്റർ അകലെ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി അതിന് മുൻപ് ഡിസംബർ 17 ന് മെൽബിസൗനിയിൽ നിന്ന് 23 കിലോമീറ്റർ അകലെ 4.4 തീവ്രതയുള്ള ഭൂചലനവും അനുഭവപ്പെട്ടിരുന്നു.


ഡിസംബർ 20 ന് രാവിലെ 10.29 വരെ യുഎസ്ജിഎസ് അപ്‌ഡേറ്റ് അനുസരിച്ച് ജുംലയിൽ നിന്ന് 62 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ജുംല, ദിപായൽ, ദൈലേഖ്, ബീരേന്ദ്രനഗർ, ദാദൽദുര എന്നീ സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.


Also Read: ബുധനും വ്യാഴവും ചേർന്ന് സമസപ്തക യോഗം; ഇവർക്കിനി വച്ചടി വച്ചടി കയറ്റം മാത്രം!


കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ അഭിമുഖീകരിക്കുകയാണ്. 2023 നവംബറിൽ തന്നെ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 150 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈ ഭൂകമ്പം പടിഞ്ഞാറൻ നേപ്പാളിലെ ജാർകോട്ട്, രുക്കും ജില്ലകളിൽ വൻ നാശം വിതച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.