ആനക്കമ്പം നമ്മൾ മലയാളികൾക്ക് ജന്മനാ ഉള്ളതാണ് എന്ന് വേണമെങ്കിൽ പറയാം അല്ലെ.  അതുകൊണ്ടുതന്നെ ആന വിശേഷങ്ങൾ കേൾക്കാൻ നമുക്ക് വലിയ താൽപര്യമാണ്.  ആനയുടെ കുസൃതിയും കുറുമ്പുമൊക്കെ കേൾക്കാനും കാണാനും നല്ല രസമാണ് അല്ലെ.. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ തങ്ങൾക്ക് ബുദ്ധിയ്ക്കും ഒരു കുറവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ആന.  മറ്റൊന്നുമല്ല ചൂടെടുത്ത് ബുദ്ധിമുട്ടുന്ന ഈ സമയത്ത് അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.  ആനകൾക്ക് വെള്ളത്തിലിറങ്ങിയാൽ പിന്നെ കയറാൻ മടിയാണ് എന്നാണ് പറയുന്നത്.  



ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളത്തിൽ ഇറങ്ങിയാൽ കളിക്കാനും കുളിക്കാനും മാത്രമല്ല ഉറങ്ങാനും കഴിയുമെന്ന്.  അതു തെളിയിച്ചിരിക്കുകയാണ് ഈ ആശാൻ.  ഇങ്ങനൊരു വീഡിയോ ചിലപ്പോൾ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല.  വീഡിയോ മാത്രമല്ല ഉറക്കവും.  


Also read: Viral Video 'അമരേന്ദ്ര കുരങ്ങുബലി', കുരങ്ങൻ്റെ അഭ്യാസം വൈറൽ


തുമ്പിക്കൈ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചാണ് ആന വെള്ളത്തിൽ കിടക്കുന്നത്.  ഭയങ്കര ചൂട് കാരണം ചൂട് കുറയ്ക്കാനാണ് ആന വെള്ളത്തിൽ കിടക്കുന്ന്നത്.  മൃഗശാലയിലെ ജീവനക്കാർ പകർത്തിയ ഈ വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്.  ഇതുവരെ ഈ വീഡിയോ ഏഴു ലക്ഷത്തിലധികം പേരാണ് കണ്ടത്.  


Also read: viral video: യുവതിക്കൊപ്പം സെൽഫിയ്ക്ക് പോസ് ചെയ്ത് കരടി.. !


അമേരിക്കയിലെ ടെക്സാസിലെ ഫോർട്ട് വർത്ത് മൃഗശാലയിൽ നിന്നുമെടുത്ത മനോഹരമായ ഒരു വീഡിയോയാണിത്.  ശ്വാസമെടുക്കാൻ മാത്രമാണ് ആന തുമ്പിക്കൈ വെള്ളത്തിന് പുറത്തേക്ക് നീട്ടുന്നത്.  അതിനുശേഷം മെല്ലെ വെള്ളത്തിലേക്ക് താഴ്ത്തുന്നുമുണ്ട്.