കരാക്കസ്: വെനിസ്വേല പ്രസിഡന്റ്‌ നിക്കോളാസ് മദൂരോ പുതിയ സാമ്പത്തിക അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ബൂര്‍ഷ്വാസികളുടെ ഇടപെടല്‍ മൂലം മാന്ദ്യം ബാധിച്ച ഫാക്റ്ററികള്‍ മുഴുവന്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്തു . അതേ സമയം   പ്രസിഡന്റ് നിക്കൊളസ് മഡൂറോക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING


തലസ്ഥാനമായ കരാക്കസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മഡൂറോ സര്‍ക്കാറിനുള്ള വിശ്വാസം നഷ്ടമായെന്നും പ്രസിഡന്റ് പദവിയൊഴിഞ്ഞ് ഹിതപരിശോധനക്ക് തയാറാകണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. രാജ്യത്തെ 70 ശതമാനം പൗരന്മാരും മദൂറോക്ക് എതിരാണെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു.


 രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പൂട്ടിയ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മഡൂറോ വ്യക്തമാക്കി. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫിനെ പുറത്താക്കിയതിന് ശേഷം അമേരിക്ക ലക്ഷ്യമിടുന്നത് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. വിദേശ ശക്തികളുടെ ഇടപെടല്‍ തടയാനായി സജ്ജമായിരിക്കാന്‍ മഡൂറോ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


അമേരിക്കയും പ്രതിപക്ഷവും ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് മഡൂറോയുടെ വാദം. ഭരണ അട്ടിമറി ഭയന്ന് വെള്ളിയാഴ്ചയാണ് മഡൂറോ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.